തിരക്കേറുന്നു, കേള്‍വിയില്‍ ശ്വേതയില്ല
കൊച്ചി: ശ്വേത മേനോന്‍ കേള്‍വിയിലില്ല. മനോജ് കെ ജയന്‍, ഹേമന്ദ് ഉള്‍പ്പെടെയുള്ള താരങ്ങളെ അണിനിരത്തി ഹാഷിം മരയ്ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേള്‍വി. ചിത്രത്തില്‍ നായികയെ അവതരിപ്പിയ്ക്കുന്നത് ശ്വേതയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിനായി കരാര്‍ ഒപ്പിട്ടിരുന്നെന്നും എന്നാല്‍ ചിത്രത്തില്‍ താന്‍ അഭിയനയിക്കുന്നില്ലെന്നും ശ്വേത.
ബഹുഭാഷ ചിത്രമാണ് കേള്‍വി. തമിഴ് സിനിമയുടേയും ചില ഷോകളുടേയും തിരക്ക് മൂലമാണ് തനിയ്ക്ക് കേള്‍വിയില്‍ അഭിനയിക്കാന്‍ കഴിയാത്തതെന്നും ശ്വേത. ജയറാം, പ്രഭു എന്നിവര്‍ അഭിനയിക്കുന്ന തമിഴ് ചിത്രമായ തുണൈ മുതലവര്‍ ആണ് ശ്വേതയുടെ പുതിയ പ്രോജക്ട്.

മലയാളത്തില്‍ ചലച്ചിത്രങ്ങള്‍ കൂടാതെ തന്നെ മഴവില്‍ മനോരമ ഉള്‍പ്പെടയുള്ള ചാനലുകളില്‍ അവതാരകയായും ശ്വേത എത്തുന്നുണ്ട്. രാകേഷ് ഗോപന്‍ സംവിധാനം ചെയ്ത 100 ഡിഗ്രി സെല്‍ഷ്യസ് ഉള്‍പ്പടെ ഒട്ടേറെ ചിത്രങ്ങള്‍ റിലീസിനൊരുങ്ങിയിരിയ്ക്കുകയാണ്. ചിത്രത്തില്‍ ശ്വേത ഗാനവും ആലപിച്ചിട്ടുണ്ട്. തിരക്കുകളാണ് പുതിയ പ്രോജക്ടുകളില്‍ നിന്ന് ശ്വേതയെ അകറ്റുന്നതെന്നാണ് സൂചന.


Click it and Unblock the Notifications











