ബിക്കിനിയിടാനും കാമസൂത്ര ചെയ്യാനും ഇനിയും മടിയില്ല! രതിനിര്‍വേദം പോലുള്ള സിനിമകളും ചെയ്യുമെന്ന് ശ്വേത മേനോന്‍

മലയാളം സിനിമയില്‍ അത്യാവശ്യ ഗ്ലാമര്‍ റോളുകള്‍ ചെയ്യാറുള്ള നടിയാണ് ശ്വേത മേനോന്‍. അനശ്വരം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ നടി പിന്നീട് രതിനിര്‍വേദം, കളിമണ്ണ് പോലെയുള്ള സിനിമകളില്‍ അഭിനയിച്ച് വിമര്‍ശനങ്ങള്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് കിട്ടുന്ന ഏത് വേഷവും ചെയ്യാന്‍ യാതൊരു മടിയുമില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍.

കരിയറിന്റെ തുടക്ക കാലത്ത് കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചാണ് ശ്വേത മേനോന്‍ വിവാദങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ ഇനിയും അത്തരം പരസ്യങ്ങള്‍ വന്നാല്‍ ചെയ്യാന്‍ തീരെ മടിയില്ലെന്നാണ് നടി ഇപ്പോഴും പറയുന്നത്. ഏറ്റവും പുതിയതായി മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ശ്വേത മേനോന്‍.

shweta-menon

ബോളിവുഡിലോ അല്ലാതെയോ ഇനി ഏത് വേഷം ചെയ്യാനും താന്‍ റെഡിയാണ്. അതിപ്പോള്‍ രതിനിര്‍വേദമാണെങ്കിലും കാമസൂത്ര ചെയ്യാനാണെങ്കിലും ഒന്നും യാതൊരുവിധ കുഴപ്പങ്ങളുമില്ലെന്നാണ് നടി പറയുന്നത്. ഞാന്‍ ചെയ്തതൊക്കെ നല്ലതാണോ ചീത്തയാണോ എന്ന് നോക്കുകയോ അതില്‍ ഖേദിക്കുകയോ ചെയ്യാറില്ല. കാരണം അതൊക്കെ ഞാന്‍ ബോധത്തോടെ ചെയ്തതാണ്. അബോധവസ്ഥയില്‍ ഞാനൊന്നും ചെയ്തിട്ടില്ല.

ഇനിയിപ്പോള്‍ ആരെങ്കിലും ബിക്കിനി ഇട്ട് അഭിനയിക്കണമെന്നാണ് പറയുന്നതെങ്കില്‍ ഞാന്‍ അതിനും തയ്യാറാണ്. അഭിമുഖത്തിനിടയില്‍ ഇടുമെന്നല്ല, അങ്ങനൊരു കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ അത്തരം വേഷങ്ങളില്‍ അഭിനയിക്കാനും ഒരുക്കമാണെന്നാണ് ശ്വേത പറയുന്നത്.

അഭിമുഖത്തിനിടെ തന്റെ കുടുംബത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെ നടി പറഞ്ഞിരുന്നു. 'മോള്‍ക്കിപ്പോള്‍ പതിനൊന്ന് വയസായി. അവള്‍ ആറാം ക്ലാസില്‍ പഠിക്കുകയാണ്. അച്ഛന്‍ കുട്ടിയായിട്ടാണ് അവള്‍ ജനിച്ചത്. ഞാനും അച്ഛനും തമ്മിലെങ്ങനെയാണോ, അതുപോലെയാണ് മകളും ഭര്‍ത്താവും തമ്മില്‍. എന്നെപോലെ തന്നെ. അച്ഛന്റെ മുകളില്‍ റൂളിങ് ഉള്ള ആളാണ് അവളും. ഇപ്പോള്‍ അച്ഛന്‍കുട്ടിയാണോ അമ്മക്കുട്ടിയാണോ എന്നൊന്നും പറയാന്‍ പറ്റില്ല.

shweta-menon

വീട്ടിലെ കാര്യങ്ങളിലും മകളുടെ കാര്യത്തിലും ഞാന്‍ കുറച്ച് സ്ട്രിക്ടാണ്. അച്ഛന്‍ അങ്ങനെയല്ല. പിന്നെ അച്ഛന്‍ എപ്പോഴും അമ്മ പറയുന്നത് കേള്‍ക്കുന്നത് എന്തിനാണെന്നും അമ്മ പറയുന്നതേ അച്ഛന്‍ കേള്‍ക്കുകയകുള്ളുവെന്നുമൊക്കെ അവള്‍ പറയാറുണ്ടെന്നും,' നടി കൂട്ടിച്ചേര്‍ത്തു.

എല്ലാത്തിനും പിന്തുണ തരുന്നത് ഭര്‍ത്താവ് ശ്രീവത്സനാണ്. എന്നാല്‍ എനിക്കെന്റെ അച്ഛന്‍ കഴിഞ്ഞുള്ള സ്ഥാനം മാത്രമേ ശ്രീയ്ക്ക് കൊടുക്കാറുള്ളു. ഇക്കാര്യം അദ്ദേഹത്തിനും അറിയാം. ആണുങ്ങളില്‍ എന്റെ ജീവിതത്തില്‍ ഒന്നാം സ്ഥാനം അച്ഛനാണ്.

ബേസിക്കലി ഡയറ്റ് ചെയ്യുന്ന ഒരാള്‍ അല്ല താന്‍. എന്നും വര്‍ക്ക്ഔട്ട് ചെയ്യുന്ന ആളാണ് താനെന്നും വര്‍ക്ക് ഔട്ട് ചെയ്യാതെ ഡയറ്റ് എടുത്തിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു ബിരിയാണി തിന്നാന്‍ തോന്നിയാല്‍ താനത് തിന്നാറുണ്ട്. എന്ന് കരുതി ഭക്ഷണമൊന്നും വാരി വലിച്ച് കഴിക്കുന്ന ശീലമില്ലെന്നും നടി വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X