ശ്വേതയും സൈബാനയും മമ്മൂട്ടിയുടെ വെല്ലുവിളി ഏറ്റെടുത്തു
വളര്‍ന്നുവരുന്ന കുഞ്ഞു തലമുറയ്ക്ക് ഒരു നല്ല സന്ദേശവുമായി നടി ശ്വേത മേനോന്‍ മകള്‍ സൈബാനയ്‌ക്കൊപ്പം മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ച് ഏറ്റെടുത്തു. ശ്വേതയും സൈബാനയും വെല്ലിവിളി സ്വീകരിച്ച് തൈ നടുന്ന ചിത്രങ്ങള്‍ മൈട്രീ ചാലഞ്ചിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിയിട്ടുണ്ട്.
സൈബാനയുടെ രണ്ടാം പിറന്നാള്‍ ദിനമായ ഇന്നലെ (01-10-2014, ബുധന്‍)യാണ് അമ്മയും മകളും ചെടി നട്ടത്. മാവിന്‍തൈ നട്ടാണ് ശ്വേതയും സൈബാനയും ഈ ഉദ്യമത്തില്‍ പങ്കാളികളായിരിക്കുന്നത്.

കുട്ടികളെ പ്രകൃതിയോട് ചേര്‍ത്ത് നിര്‍ത്തണമെന്നും മരങ്ങളുടെയും ചെടികളുടെയും ഇലകള്‍ പറിക്കാന്‍ മാത്രമല്ല, അവ നട്ടു സംരക്ഷിക്കാനും കുട്ടികളെ പഠിപ്പിക്കണമെന്ന് ചെടി നട്ടതിന് ശേഷം ശ്വേത മേനോന്‍ പറഞ്ഞു.
സിനിമാ താരങ്ങളുടെ കുട്ടികളെയും സാധാരണക്കാരായ കുട്ടികളെയുമാണ് ശ്വേത ഉദ്യമത്തിനായി വെല്ലുവിളിച്ചിരിക്കുന്നത്. ഇതോടെ മമ്മൂട്ടിയുടെ വെല്ലുവിളി രണ്ട് വയസ്സ് മുതലുള്ള കുട്ടികള്‍ക്കും സ്വീകരിക്കാം എന്നായിരിക്കുകയാണ്.


Click it and Unblock the Notifications











