For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെക്കുറിച്ച് പറഞ്ഞ് ശ്വേത മേനോന്‍! സബെയ്ന വന്നതോടെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നുവെന്ന് താരം

  |

  വിവാഹ ശേഷം പല നായികമാരും സിനിമയില്‍ നിന്നും അപ്രത്യക്ഷമാവാറുണ്ട്. ഗ്ലാമറസ് കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലും കുടുംബത്തിന് പ്രാധാന്യം നല്‍കി മുന്നേറുന്നവരുമുണ്ട്. അത്തരത്തിലൊരാളാണ് ശ്വേത മേനോന്‍. ഭര്‍ത്താവിന്റെ പിന്തുണയാണ് തന്നെ നയിക്കുന്നതെന്ന് ശ്വേത മേനോന്‍ പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ബിഗ് ബോസ് ആദ്യ സീസണില്‍ ശ്വേത മത്സരിച്ചിരുന്നു.

  വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളായിരുന്നു ശ്വേത മേനോന്‍ നടത്തിയത്. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ബിഗ് ബോസില്‍ നിന്നും താരം പുറത്തായത്. ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമാണ് താരം ഇപ്പോള്‍. മകളെക്കുറിച്ച് വാചാലായായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അച്ഛന്‍ തനിക്ക് തന്ന പോലെയുള്ള പരിഗണനും സ്‌നേഹവും അവള്‍ക്ക് കൊടുക്കാനായുള്ള ശ്രമത്തിലാണ് താനെന്ന് ശ്വേത പറയുന്നു.

  ഫിലോസഫിക്കലായല്ല ജീവിതത്തെ മറ്റൊരു കാഴ്‌ചപ്പാടിലൂടെ കാണാൻ എന്നെ പഠിപ്പിച്ചത് എന്റെ ഗുരുജിയാണ്. ഗുൾസാഹിബ് എന്ന ഗുരുജി. പതിനേഴ് വർഷം മുമ്പാണ് മുംബയിൽ വച്ച് ഞാൻ ഗുരുജിയെ പരിചയപ്പെട്ടത്. ഏറ്റവുമാദ്യം ഏറ്റവും നന്നായി സ്നേഹിച്ച് തുടങ്ങേണ്ടത് അവനവനെത്തന്നെയാണെന്നാണ് ഗുരുജി എനിക്ക് നൽകിയ ആദ്യ പാഠം. ഞാൻ എന്നെ സ്നേഹിച്ചാൽ എനിക്ക് ആരെയും സ്നേഹിക്കാം. മറ്റുള്ളവർ എന്നെയും സ്നേഹിക്കും. ഞാനാണ് ബെസ്റ്റ് എന്നോ ഞാനാണ് ബ്യൂട്ടിഫുൾ എന്നോ ആദ്യം തോന്നേണ്ടത് എനിക്ക് തന്നെയാണ്. എന്നാലേ മറ്റുള്ളവർക്കും എന്നെക്കുറിച്ച് അങ്ങനെ തോന്നൂ. എനിക്ക് ഒരുപാട് ദൈവാധീനമുണ്ടെന്ന് തോന്നിയിട്ടുണ്ട്.

  Shwetha Menon
  റെക്കോര്‍ഡുകള്‍ തകര്‍ത്ത് സുശാന്ത് ചിത്രം Dil Bechara | FilmiBeatm Malayalam

  മകളുടെ വരവോടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും ശ്വേത മേനോന്‍ തുറന്നുപറഞ്ഞിരുന്നു. വികാരവിക്ഷോഭങ്ങള്‍ അടക്കാന്‍ പഠിച്ചത് മകളുടെ വരവോടെയായിരുന്നുവെന്ന് താരം പറയുന്നു. ദേഷ്യവും സങ്കടവും അവളുടെ മുന്നില്‍ പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായവര്‍ എന്ന് കുട്ടികള്‍ക്ക് തോന്നണം. അവരുടെ ഏത് പ്രശ്‌നത്തിനും മാതാപിതാക്കളില്‍ നിന്നും പരിഹാരം ലഭിക്കുമെന്ന് അവര്‍ക്ക് വിശ്വാസം ഉണ്ടാവണം. കരുതലും സ്‌നേഹവും മാത്രമേ എനിക്ക് മോള്‍ക്കായി നല്‍കാന്‍ കഴിയൂയെന്നും ശ്വേത മേനോന്‍ പറയുന്നു.

  സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് അച്ഛന്‍ കായിക മത്സരങ്ങളില്‍ തന്നെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുമായിരുന്നു. സ്‌പോര്‍ട്‌സും സെല്‍ഫ് പ്രൊട്ടക്ഷനും പെണ്‍കുട്ടികളെ നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണം. താന്‍ യോഗാ ക്ലാസിന് ഇപ്പോഴും പോവാറുണ്ടെന്നും താരം പറയുന്നു. നാളെ മകള്‍ അമ്മയാവുമ്പോള്‍ അവളുടെ കുട്ടി അമ്മൂമ്മ എത്ര സെക്‌സിയാണ്, ക്യൂട്ടാണ് എന്ന് പറഞ്ഞ് കേള്‍ക്കുമ്പോഴുണ്ടാകുന്ന സന്തോഷം വേറെത്തെന്നെയാണ്.

  English summary
  Shweta Menon talks about her daughter Sabaina Menon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X