»   » വ്യത്യസ്തത ആഗ്രഹിച്ച ശ്വേത മോനോന് കിട്ടിയതെല്ലാം ഇതാണ്...

വ്യത്യസ്തത ആഗ്രഹിച്ച ശ്വേത മോനോന് കിട്ടിയതെല്ലാം ഇതാണ്...

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

വിമര്‍ശനങ്ങള്‍ വരും പോകും. എന്ത് വിമര്‍ശനങ്ങള്‍ വന്നാലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിത്വത്തിനുടമയാണ് ശ്വേതാ മേനോന്‍. രതിനിര്‍വേദം എന്ന സിനിമയേക്കാള്‍ ഗ്ലാമറായി റാമ്പുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ശ്വേതാ മേനോന്‍. എന്നാല്‍ വ്യത്യസ്തത ആഗ്രഹിക്കുന്ന ശ്വേതയ്ക്ക് ലഭിക്കുന്നതെല്ലാം ബോള്‍ഡ് ക്യാരക്ടറാണെന്നുള്ള സങ്കടവുമുണ്ട്. രതിനിര്‍വേദത്തേക്കാള്‍ നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ശ്വേതയുടെ ആഗ്രഹം. ഇപ്പോള്‍ രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന നവല്‍ എന്ന ജുവല്‍ എന്ന ചിത്രമാണ് ശ്വേത മേനോന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

ശ്വേത മേനോന്‍ പുരുഷ വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്തര്‍ ദേശീയ സിനിമകളുടെ മാതൃകയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാന്റെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഒമാനിലെ കുന്നുകളുടെയും താഴ്വാരങ്ങളുടെയും പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു നവദൃശ്യാനുഭവമായിരിക്കും.

ഹോളിവുഡ് താരം റിം കാദിന്‍, ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് അതുല്‍ ഹുസൈന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഇന്ഡസ് വാലി ഫിലിം ക്രീയേഷന്‍സിന്റെ ബാനറില്‍ രഞ്ജിലാലും സിറിയക് മാത്യുവും ചേര്‍ന്നാണ്. അനു സിത്താരയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സുധീര്‍ കരമന,മണികണ്ഠന്‍ പട്ടാമ്പി, ചാലി പാല തുടങ്ങി മലയാളത്തിലെ നിരവധി പ്രമുഖര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സുപ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഇറാനിലാണ്.

കിട്ടുന്നതെല്ലാം അത്തരത്തിലുള്ളത്

കിട്ടുന്ന സിനിമകളെല്ലാം വളരെ ബോള്‍ഡ് ആയ ക്യാരക്ടര്‍ ചെയ്യാനുള്ളത്. സാള്‍ട്ട് ആന്റ് പെപ്പര്‍, രതിനിര്‍വ്വേദം തുടങ്ങിയ സിനിമകളിലെല്ലാം അത്തരത്തിലുള്ള ക്യാരക്ടര്‍ ആണ് കിട്ടുന്നത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നാണ് ആഗ്രഹം പക്ഷം കിട്ടുന്നതെല്ലാം 'കോട്ടന്‍ സാരി വുമണ്‍' ക്യാരക്ടറാണെന്ന് ശ്വേതാ മേനോന്‍ പറയുന്നു.

നവല്‍ എന്ന ജുവല്‍

നവല്‍ എന്ന ജുവല്‍ ആകര്‍ഷിക്കുന്ന കഥയാണ്. 12 വയസ്സുള്ള പെണ്‍കുട്ടി 65 വയസ്സുള്ള അറബിയെ വിവാഹം ചെയ്യുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പെണ്‍കുട്ടിക്ക് പതിനാലര വയസ്സാകുമ്പോള്‍ തന്നെ ഒരു കുട്ടിയും ജനിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് മരിക്കുന്നു. ഭാഷയറിയാതെ തന്റെ കുട്ടിയുമായി എലിയന്‍ ലാന്റില്‍ ജീവിക്കുന്നതും പിന്നീടുള്ള സംഭവ വികാസങ്ങളുമാണ് സിനിമയെന്ന് ശ്വേത മേനോന്‍ പറയുന്നു.

അന്താരാഷ്ട്ര താരങ്ങള്‍

നവല്‍ എന്ന ജുവല്‍ സിനിമയ്ക്ക് വേണ്ടി ഹോളിവുഡ് താരങ്ങള്‍ അവരുടെ റോളുകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ അതിശയിപ്പിക്കുന്നവയാണ്. സെറ്റിലെത്തിയതിനുശേഷമാണ് ഞാന്‍ എന്റെ ക്യാരക്ടറിനെ കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ റീം ആറ് മാസം ക്യാരക്ടറിന് വേണ്ടി ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് ശ്വേത പറയുന്നു.

സ്ത്രീ വിഷയം

ഈ മൂവി ഒരു ഡോക്യുമെന്റല്ല. കേരളത്തിലെ മലപ്പുറം പോലുള്ള ജില്ലകളില്‍ നടക്കുന്ന യഥാര്‍ത്ഥ കഥയാണിത്. ഏകദേശം 10% പേരെങ്കിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് ശ്വേത പറഞ്ഞു.

English summary
Critics come and go but Shweta Menon goes on forever.A much trimmed down Shweta is now all set to walk the ramps and is also "game to play something even raunchier than Rathinirvedam''. In conversation with Shweta Menon, who will also be seen playing a man's role in Ranjilal Damodaran's Naval Enna Jewel, which has an international cast.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam