»   » വിവാഹ മോചനത്തിനായി കാത്തിരിയ്ക്കുകയാണ് എന്ന് ശ്വേത മേനോന്‍

വിവാഹ മോചനത്തിനായി കാത്തിരിയ്ക്കുകയാണ് എന്ന് ശ്വേത മേനോന്‍

By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ ഇപ്പോള്‍ വിവാഹ മോചനങ്ങള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിയ്ക്കുകയാണ്. അതുകൊണ്ട് ചില ഇല്ലാത്ത വിവാഹ മോചന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്.

എനിക്ക് മടുപ്പ് തോന്നിയതുകൊണ്ടാണ് വിട്ടു നിന്നത്; റോമ വെളിപ്പെടുത്തുന്നു

അങ്ങനെ ഇടയ്ക്കിടെ വിവാഹ മോചന വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ശ്വേത മേനോന്‍. അടുത്ത വിവാഹ മോചന വാര്‍ത്ത എപ്പോഴാണ് വരിക എന്നറിയാന്‍ കാത്തിരിയ്ക്കുകയാണത്രെ ഇപ്പോള്‍ നടി

ആദ്യമൊക്കെ പ്രതികരിയ്ക്കും

പല തവണ എന്റെ വിവാഹ മോചന വാര്‍ത്തകള്‍ ഞാന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്. ആദ്യമൊക്കെ അതിനോട് പ്രതികരിയ്ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണുമ്പോള്‍ ചിരിവരും.

ഏറ്റവും ഒടുവില്‍

ഏറ്റവും ഒടുവില്‍ ഞാന്‍ വിവാഹ മോചിതയായ വാര്‍ത്ത വന്നത് ജൂണിലാണ്. ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ ഷാജോണാണ് വാര്‍ത്ത കാണിച്ചു തന്നത്. എനിക്ക് ചിരി വന്നു. അപ്പോള്‍ തന്നെ ഭര്‍ത്താവിനെ വിളിച്ച് കാര്യം അറിയിച്ചു.

കാത്തിരിയ്ക്കുന്നു

ഇനി എപ്പോഴാണ് എന്റെ വിവാഹ മോചന വാര്‍ത്ത വരിക എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍. ഇപ്പോള്‍ ഞങ്ങളുടെ പ്രധാന തമാശയാണിതെന്നും ശ്വേത മേനോന്‍ പറഞ്ഞു.

ശ്വേതയുടെ ദാമ്പത്യം

ബോബി ബോസലെ എന്ന ആളാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ നടി വിവാഹ മോചനം നേടി സിനിമയില്‍ തിരിച്ചെത്തി. പിന്നീട് 2011 ലാണ് ശ്രീവത്സന്‍ മേനോനെ വിവാഹം ചെയ്യുന്നത്. സബൈന എന്നാണ് ഏക മകളുടെ പേര്.

English summary
Shwetha Menon about her fake divorce news
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam