ശ്വേത മേനോന്റെ മാജിക് തുടരുന്നു, വീണ്ടും മികച്ച സഹനടിയ്ക്കുള്ള അംഗീകാരം ശ്വേതയെ തേടി എത്തി!!
മലയാളത്തിന്റെ പ്രിയങ്കരിയായ നടി ശ്വേത മേനോന്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി കൊണ്ടിരിക്കുകയാണ്. 2009 ല്‍ പാലേരി മാണിക്യം, 2011 ല്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ സിനിമകളിലൂടെ രണ്ട് തവണയായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം ശ്വേതയ്ക്ക് ലഭിച്ചിരുന്നത്. ഫിലിം ഫെയര്‍, സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ്് തുടങ്ങി ശ്വേത മേനോനെ തേടിയെത്തിയത് ഒട്ടനവധി പുരസ്‌കാരങ്ങളായിരുന്നു.

ഇപ്പോഴിതാ മിലന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് വേള്‍ഡ് സിനിമ 2018 ലാണ് മികച്ച സഹനടിയ്ക്കുള്ള അംഗീകാരം ശ്വേതയെ തേടി എത്തിയത്. രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്ത നവാല്‍ എന്ന ജുവല്‍ എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു ശ്വേതയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
ഒക്ടോബറില്‍ ഡല്‍ഹി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായി ശ്വേതയെ തെരഞ്ഞെടുത്തിരുന്നു. ശ്വേതയ്‌ക്കൊപ്പം അനു സിത്താര, ആദില്‍ ഹുസൈന്‍, അഞ്ജലി നായര്‍, റീം കദീം, തുടങ്ങിയ താരങ്ങളാണ് സിനിമയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18 നായിരുന്നു സിനിമ റിലീസിനെത്തിയത്.


Click it and Unblock the Notifications











