»   » എഴുതും, പക്ഷെ പ്രണയകഥ മാത്രം; ശ്വേത മേനോന്‍

എഴുതും, പക്ഷെ പ്രണയകഥ മാത്രം; ശ്വേത മേനോന്‍

Posted By:
Subscribe to Filmibeat Malayalam

ശ്വേതേ മേനോനും തിരക്കഥാകൃത്താകുന്നോ? അല്പം അതിശയത്തോടെയും പുതുമയോടെയുമാണ് പ്രേക്ഷകര്‍ ഈ വാര്‍ത്തയെ കണ്ടിരുന്നത്. എന്നാല്‍ അധികമങ്ങോട്ട് സന്തോഷിച്ചെങ്കില്‍ വെറുതെയായി. ഒരു ത്രില്ലര്‍ സിനിമയിക്ക് ശ്വേത തിരക്കഥയെഴുതുന്നെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

താന്‍ വളരെ റൊമാന്റിക്കാണ്. അങ്ങനെയുള്ള താനെങ്ങനെ ഒരു ത്രില്ലറിന് തിരക്കഥയൊരുക്കുമെന്നാണ് ശ്വേത ചോദിക്കുന്നത്. തിരക്കഥയെഴുതും, പക്ഷെ അത് പ്രണയ ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കുമെന്നും ശ്വേത വ്യക്തമാക്കുന്നു.

Shwetha Menono

കേള്‍വി എന്ന് പേരിട്ടിരിക്കുന്ന ഹാഷിം മരിക്കാരുടെ പുതിയ ചിത്രത്തിന് ശ്വേത തിരക്കഥയൊരുക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. മനോജ് കെ ജയന്‍ മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ സരയു മേനോന്‍ എന്ന ശക്തമായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ശ്വേതയാണെന്ന് വാര്‍ത്തകള്‍ പരന്നത് പെട്ടെന്നായിരുന്നു.

തന്റെ സിനിമയ്ക്ക് ശ്വേത തിരക്കഥയെഴുതുന്നു എന്ന വാര്‍ത്ത എങ്ങനെ ഉണ്ടായെന്ന് മനസ്സിലാകുന്നില്ലെന്ന് ഹാഷിം മരിക്കാരും പ്രതികരിച്ചു. അതേ സമയം തന്റെ ചിത്രം ഒരു സ്ത്രീ തിരക്കഥാകൃത്തിനെ കുറിച്ചുള്ളതാണെന്നും മരിക്കാര്‍ പറഞ്ഞു.

ഏതായാലും അഭിനയത്തിന്റെ വ്യത്യസ്തത, വിമര്‍ശനങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്ത് പ്രേക്ഷകര്‍ക്ക് കാണിച്ചു തന്ന ശ്വേത എഴുത്തിലൂടെ പുതിയ സാധ്യതകള്‍ പറയുമെന്ന പ്രതീക്ഷ വെറുതെയായി.

English summary
The news, i am turning as scriptwriter is rumor said Shwtha Menon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam