»   » അവതാരകവേഷത്തില്‍ ശ്വേത മേനോന്‍ തിരിച്ചെത്തുന്നു

അവതാരകവേഷത്തില്‍ ശ്വേത മേനോന്‍ തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
swetha menon
പ്രസവവും കുഞ്ഞിനെനോക്കലുമെല്ലാമായി തിരക്കിലായിരുന്ന നടി ശ്വേത മേനോന്‍ അവതാരകയുടെ വേഷത്തില്‍ തിരിച്ചെത്തുന്നു. മഴവില്‍ മനോരമയിലെ വെറുതെയല്ല ഭാര്യയെന്ന ജനപ്രിയ പരിപാടിയുടെ അവതാരകയായിരുന്നു ശ്വേത മേനോന്‍. പ്രസവത്തിനായി ശ്വേത പോയതില്‍പ്പിന്നെ ഗായിക റിമി ടോമിയാണ് ഷോയുടെ അവതാരകയായി എത്തിയത്.

ഷോയുടെ അടുത്ത സീസണില്‍ താന്‍ തിരിച്ചെത്തുമെന്ന് ശ്വേതതന്നെയാണ് അറിയിച്ചിരിക്കുന്നത്. അടുത്ത സീസണില്‍ ഷോയില്‍ ചില മാറ്റങ്ങളുണ്ടാകുമെന്നും പുതിയ ചില ആകര്‍ഷകമായ കാര്യങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും ശ്വേത പറഞ്ഞു, പുതുമകളുമായി പ്രേക്ഷകരുടെ മുന്നിലെത്താന്‍ താന്‍ ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണെന്നും താരം പറയുന്നു.

പ്രസവശേഷം ഡയറ്റിങും വ്യായാമവുമെല്ലാമായി ശ്വേത തിരിച്ചുവരവിനൊരുങ്ങുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്ലസ്സിയുടെ കളിമണ്ണ് എന്ന ചിത്രമാണ് ശ്വേതയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ഇതില്‍ ശ്വേതയുടെ ഗര്‍ഭാവസ്ഥയും പ്രസവവുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്.

ചിത്രത്തില്‍ ശ്വേത ഗര്‍ഭിണിയാകുന്നതിന് മുമ്പ് ചിത്രീകരിക്കേണ്ട ചില ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ടത്രേ. അതിനാല്‍ത്തന്നെ തടി കുറയ്‌ക്കേണ്ടത് ആവശ്യമാണത്രേ.

English summary
Actress Shwetha Menon,is gearing up to return to the small screen in the new season of the show,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam