ബാക്ക് സ്പിൻ കിക്കിലൂടെ ബോട്ടില്‍ ക്യാപ് അടിച്ച് തെറിപ്പിച്ച് ശ്വേത മേനോനും വിനീത കോശിയും, കാണൂ
ലോകം മുഴുവൻ വൈറലായിരിക്കുകയാണ് ബോട്ടിൽക്യാപ് ചലഞ്ച്. ഹോളിവുഡിൽ തുടങ്ങിയ ചലഞ്ച് ഏറ്റെടുത്ത് ബോളിവുഡും മലയാള സിനിമ ലോകവും രംഗത്തെത്തിയിരുന്നു. നടന്മാരായ നീരജ് മാധവൻ, വിനയ് ഫോർട്ട്, ഉണ്ണി മുകന്ദൻ അടക്കം നിരവധി താരങ്ങൾ ഈ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിത ബോട്ടിൽ ക്യാപ് ചലഞ്ചുമായി നടിമാരായ ശ്വേത മോനോൻ, വിനീത കോശി എന്നിവർ രംഗത്തെത്തിയിരിക്കുകയാണ്.തന്റെ സുഹൃത്തുക്കളെയൊക്കെ വെല്ലുവിളിച്ചു കൊണ്ടാണ് ശ്വേത മേനോൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിനീത കോശിയും തന്റെ മൂന്ന് സുഹൃത്തുക്കളെ ചലഞ്ച് ചെയ്തിട്ടുണ്ട്. എന്തായാലും നടിമാർക്ക് അഭിനന്ദന പ്രവാഹമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.
ഇത്തരത്തിലുള്ള ഇയർ ചലഞ്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇയർ ബാക്ക് ചലഞ്ചും, കീകീ ചലഞ്ചും, ഐസ് ബക്കറ്റ് ചലഞ്ചിനും പിന്നാലെയായിരുന്നു ബോട്ടിൽക്യാപ് ചലഞ്ച് എത്തിയത്. നേരത്തെ ഉണ്ടായിരുന്ന ചലഞ്ച് പോലെ അത്ര എളുപ്പമല്ല ഈ ബോട്ടിൽ ക്യാപ് ചലഞ്ച്. അടപ്പോട് കൂടിയ കുപ്പിയുടെ മൂടി കുറച്ച് അകലെ മാറി നിന്നു കൊണ്ട് ബാക്ക് സ്പിൻ കിക്കിലൂടെ തുറക്കുക എന്നതാണ് ചലഞ്ച്.


Click it and Unblock the Notifications