twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് തരുന്നതെന്ന് സംശയമുണ്ട്! ശ്യാം പുഷ്‌കരന്‍ പറഞ്ഞത് കാണൂ

    By Midhun Raj
    |

    കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍. കുമ്പളങ്ങി എന്ന സ്ഥലത്തെ സാധാരണക്കാരുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് സിനിമ മുന്നേറുന്നത്.

    അജിത്തും വിജയുമല്ല! നടിപ്പിന്‍ നായകന്‍ ബോക്‌സ് ഓഫീസ് ഭരിക്കും! വരാനിരിക്കുന്ന സൂപ്പര്‍താരചിത്രങ്ങള്‍അജിത്തും വിജയുമല്ല! നടിപ്പിന്‍ നായകന്‍ ബോക്‌സ് ഓഫീസ് ഭരിക്കും! വരാനിരിക്കുന്ന സൂപ്പര്‍താരചിത്രങ്ങള്‍

    മായാനദിക്കു ശേഷം ശ്യാം പുഷ്‌കരന്‍ എഴുതിയ കഥ കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. റിയലിസ്റ്റിക് രീതിയിലുളള അവതരണം കൊണ്ടാണ് സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മലയാള സിനിമകളെക്കുറിച്ചും തന്റെ ഇഷ്ടങ്ങളെക്കുറിച്ചും ശ്യാം പുഷ്‌കരന്‍ മനസുതുറന്നിരുന്നു. റേഡിയോ മാംഗോ എഫ്എമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്യാം സംസാരിച്ചത്.

    കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയം

    കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയം

    ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ നവാഗതനായ മധു സി നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്തിരുന്നത്. സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം,ഫഹദ് ഫാസില്‍,ശ്രീനാഥ് ഭാസി തുടങ്ങിയവരുടെ ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തിലുണ്ടായത്. ഇത്തവണയും പുതുമയുളള ഒരു കഥയുമായിട്ടാണ് ശ്യാം പുഷ്‌കരന്‍ എത്തിയിരുന്നത്. കുമ്പളങ്ങിയിലെ നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ സിനിമ പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു.

    സ്ഫടികത്തെക്കുറിച്ച് പറഞ്ഞത്

    സ്ഫടികത്തെക്കുറിച്ച് പറഞ്ഞത്

    സ്ഫടികം എന്ന മോഹന്‍ലാല്‍ ചിത്രത്തെ ഒരു മാസ്റ്റര്‍പീസ് എന്നാണ് അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ വിശേഷിപ്പിച്ചത്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ആരാധക വൃന്ദമുളള മാസ് കഥാപാത്രം ആണ് മോഹന്‍ലാല്‍ അവതരിപ്പിച്ച സ്ഫടികത്തിലെ ആട് തോമ എന്നും ശ്യാം പുഷ്‌കരന്‍ പറയുന്നു. അത് പോലെ മലയാള സിനിമ കണ്ട എറ്റവും മികച്ച രണ്ടു തിരക്കഥകളെക്കുറിച്ചും അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ സംസാരിച്ചിരുന്നു.

    വരവേല്‍പ്പ് ഇഷ്ടമല്ല

    വരവേല്‍പ്പ് ഇഷ്ടമല്ല

    സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ ഗോഡ്ഫാദര്‍,ഇന്‍ ഹരിഹര്‍ നഗര്‍ എന്നിവയെക്കുറിച്ചാണ് ശ്യാം പറഞ്ഞത്. ഒരു തവണ കാണാവുന്ന ചിത്രമാണ് നരസിംഹമെന്ന് വിശേഷിപ്പിച്ച ശ്യാം വരവേല്‍പ്പ് എന്ന ചിത്രം തനിക്ക് ഇഷ്ടമല്ലായെന്നും പറയുന്നു. നായക കഥാപാത്രം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഏറെ വിഷമിക്കുന്നത് കൊണ്ട് തന്നെ ആ ചിത്രം കാണാന്‍ തനിക്ക് ഇഷ്ടമില്ലെന്നാണ് ശ്യാം പറഞ്ഞത്.

    സന്ദേശം എന്ന സിനിമ

    സന്ദേശം എന്ന സിനിമ

    മിഥുനം എന്ന സിനിമ ഉര്‍വ്വശിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഒരിക്കല്‍ കൂടി പറയാന്‍ സ്‌കോപ്പ് ഉണ്ടെന്നും ശ്യാം പറയുന്നു. സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് തനിക്കറിയില്ലെന്നും അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷമുളള അടുത്ത ചിത്രത്തെക്കുറിച്ചും അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ സംസാരിച്ചിരുന്നു. ദിലീഷ് പോത്തനൊപ്പം ഒന്നിക്കുന്ന ഒരു സിനിമ കൂടി ഉണ്ടാകുമെന്നാണ് ശ്യാം പറഞ്ഞത്.

    കുമ്പളങ്ങി നൈറ്റ്‌സിന്റെ പ്രത്യേകത

    കുമ്പളങ്ങി നൈറ്റ്‌സിന്റെ പ്രത്യേകത

    റിയലിസ്റ്റ് രീതിയിലുളള അവതരണമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി മാറിയത്. കേരളത്തിലെ സിനിമാ പ്രേമികളില്‍ അധിക പേരും ഇഷ്ടപ്പെടുന്ന ഒരു അവതരണ രീതിയാണിത്. അഭിനയിക്കാതെ കഥാപാത്രങ്ങളായി ജീവിക്കുക എന്ന രീതിയാണ് ചിത്രത്തില്‍ താരങ്ങളെല്ലാം ചെയ്തിരുന്നത്. വലിയ കഥയും കഥാസന്ദര്‍ഭങ്ങളുമൊന്നുമില്ലാതെ കുമ്പളങ്ങി നൈറ്റ്‌സിലൂടെ ഒരു ജീവിതം കാണിച്ചുതരാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു.

    ബാഹുബലിയോളം വലുപ്പമുളള പാന്‍ ഇന്ത്യ സിനിമയുമായി രാജമൗലി! ഇത്തവണയും ഒരുക്കുന്നത് ബ്രഹ്മാണ്ഡ സിനിമബാഹുബലിയോളം വലുപ്പമുളള പാന്‍ ഇന്ത്യ സിനിമയുമായി രാജമൗലി! ഇത്തവണയും ഒരുക്കുന്നത് ബ്രഹ്മാണ്ഡ സിനിമ

    മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ചന്‍ തിരിച്ചുവരും! ആരാധകര്‍ക്ക് വീണ്ടും ഉറപ്പ് നല്‍കി മിഥുന്‍ മാനുവല്‍ മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ചന്‍ തിരിച്ചുവരും! ആരാധകര്‍ക്ക് വീണ്ടും ഉറപ്പ് നല്‍കി മിഥുന്‍ മാനുവല്‍

    English summary
    shyam pushkaran says about sandesham movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X