twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗതികേട് കൊണ്ടാണ് ചിലരെങ്കിലും ലൈംഗികവൃത്തിക്ക് പോകുന്നത്! അഞ്ജലിയ്‌ക്കെതിരെ തുറന്നടിച്ച് ശ്യാമ

    By Midhun
    |

    Recommended Video

    അഞ്ജലിയ്‌ക്കെതിരെ തുറന്നടിച്ച് ശ്യാമ | filmibeat Malayalam

    ബിഗ് ബോസ് മലയാളത്തില്‍ പുതിയ അതിഥിയായി എത്തിയ മല്‍സരാര്‍ത്ഥിയാണ് അഞ്ജലി അമീര്‍. അപ്രതീക്ഷിതമായിട്ടായിരുന്നു ബിഗ് ബോസ് ഷോയിലേക്ക് അഞ്ജലിയുടെ വരവുണ്ടായത്. മമ്മൂട്ടിയുടെ നായികയായി പേരന്‍പ് എന്ന ചിത്രത്തിലൂടെ നടി സിനിമാ രംഗത്ത് എത്തിയിരുന്നു. പേരന്‍പില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പേരന്‍പ് തിയ്യേറ്ററുകളിലെത്തുന്നതിന് മുന്‍പേയായിരുന്നു അഞ്ജലി ബിഗ് ബോസിലെത്തിയിരുന്നത്.

    മറഡോണ ഇഷ്ടപ്പെട്ടെങ്കില്‍ രണ്ട് വരി സോഷ്യല്‍ മീഡിയയില്‍ ഇടാമോ? പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ടൊവിനോമറഡോണ ഇഷ്ടപ്പെട്ടെങ്കില്‍ രണ്ട് വരി സോഷ്യല്‍ മീഡിയയില്‍ ഇടാമോ? പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ടൊവിനോ

    ബിഗ് ബോസിന്റെ ആദ്യ ദിനം മുതല്‍ക്ക് തന്നെ വ്യക്തമായ നിലപാടുകള്‍ ഉളള ആളാണ് താനെന്ന് അഞ്ജലി തെളിയിച്ചിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് അഞ്ജലി നടത്തിയൊരു പരമാര്‍ശം വിവാദമായിരിക്കുകയാണ്.വിവാദ പരാമര്‍ശത്തെ തുടര്‍ന്ന്‌ അഞ്ജലി അമീറിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി ശ്യാമ എസ് പ്രഭ രംഗത്തെത്തിയിരുന്നു.തന്റെ ഫേസ്ബുക്ക് പോസ്റ്ററിലൂടെയായിരുന്നു അഞ്ജലി അമീറിനുളള മറുപടി ശ്യാമ നല്‍കിയത്.

    അഞ്ജലി അമീര്‍ പറഞ്ഞത്

    അഞ്ജലി അമീര്‍ പറഞ്ഞത്

    ക്രോസ് ഡ്രസിങ്ങ് നടത്തി ട്രാന്‍സ് ജെന്‍ഡര്‍ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടൊന്ന് അഞ്ജലി പറയുന്നു. കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി റോഡിലേക്ക് എത്തുന്നതെന്നും സെക്‌സ് വര്‍ക്കിനെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് അഞ്ജലി അമീര്‍ ബിഗ് ബോസ് ഷോയില്‍ പറഞ്ഞിരുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികളുടെ ഒരാളുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അഞ്ജലി അമീര്‍ ട്രാന്‍സ് ജെന്‍ര്‍ സമൂഹത്തെക്കുറിച്ച് ഇത്തരമൊരു പരാമര്‍ശം നടത്തിയിരുന്നത്. ബിഗ് ബോസില്‍ അഞ്ജലി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ശ്യമ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

    ശ്യാമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

    ശ്യാമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

    കേരളത്തില്‍ ഇന്ന് കുറച്ചുപേരെങ്കിലും ചര്‍ച്ച ചെയ്യുന്ന ഒരു റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ്. കഴിഞ്ഞ ദിവസം കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രതിനിധി എന്ന് സ്വയം അവകാശവാദം ഉന്നയിച്ചു കൊണ്ട് (ഞങ്ങളുടെ പ്രതിനിധിക്ക് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അവ്യക്തമാണ്, ഒപ്പം ഞങ്ങളോട് യാതൊരു തരത്തിലും സഹകരിക്കാത്ത പ്രതിനിധി ആണ് ) ഒരു മത്സരാര്‍ത്ഥി പ്രസ്തുത റിയാലിറ്റിഷോയില്‍ എത്തിയിരുന്നു. മറ്റാരുമല്ല മമ്മുക്കയുടെ നായികയായി ചരിത്രം സൃഷ്ടിച്ച നടി അഞ്ജലി അമീര്‍. അഞ്ജലിയുടെ വരവ് എന്നെ സംബന്ധിച്ച് ഒരുപാട് സന്തോഷം ഉളവാക്കിയ ഒന്നാണ്, കാരണം അത്തരം ഒരു റിയാലിറ്റി ഷോയില്‍ ഞങ്ങളുടെ ഭാഗത്തു നിന്നും ഒരു പ്രതിനിധി ഉണ്ടാകുക എന്നത് തീര്‍ത്തും ഞങ്ങള്‍ക്ക് ഏവര്‍ക്കും സന്തോഷിക്കാന്‍ വക നല്‍കുന്ന ഒരു വസ്തുതയാണ്.

    അഞ്ജലിയുടെ പരമാര്‍ശം വെറുപ്പുളവാക്കുന്നത്

    അഞ്ജലിയുടെ പരമാര്‍ശം വെറുപ്പുളവാക്കുന്നത്

    എന്നാല്‍ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെ ചോദ്യം ചെയ്തുകൊണ്ടും, ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ടും നടത്തിയ അഞ്ജലിയുടെ പരാമര്‍ശം വളരെ വെറുപ്പുളവാക്കുന്നതും അതിലുപരി അരിശം ജനിപ്പിക്കുന്നതുമായിരുന്നു. നമുക്കു മുന്നില്‍ നിന്ന ഒരുപാട് പേരുടെ തീവ്രമായ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ആസ്വദിക്കുന്ന ദൃശ്യതയും സ്വീകാര്യതയും. അതിനെയൊക്കെ പുച്ഛിക്കുന്ന, കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അപ്പാടെ മോശമായി ചിത്രീകരിക്കുന്ന നിലപാടുകളാണ് അഞ്ജലി സ്വീകരിച്ചിരിക്കുന്നത്.

    അഞ്ജലി മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്

    അഞ്ജലി മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്

    ഇന്നും, ഇത്തരം ദൃശ്യതയും സ്വീകാര്യതയും സമൂഹത്തില്‍ നിലനില്‍ക്കുമ്പോഴും തന്റെ അസ്തിത്വം തുറന്നു പറയാന്‍ സാധിക്കാത്ത ഒരുപാട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ കേരളത്തില്‍ മാനസിക സംഘര്‍ഷത്തോടുകൂടി കൂടി ജീവിക്കുന്നുണ്ട്. അവര്‍ക്ക് ലഭിക്കുന്ന സ്വകാര്യമായ ഏതെങ്കിലും അവസരങ്ങളില്‍ മാത്രം ആഗ്രഹിക്കുന്ന വസ്ത്രധാരണം നടത്താനും, അത് ആസ്വദിക്കാനും വിധിക്കപ്പെട്ടവര്‍. ഇന്നും അഭിനയത്തിലൂടെ മാത്രം തങ്ങളുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നവര്‍. അവരൊക്കെയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ്. അവരാരും ഫെയ്ക്ക് ട്രാന്‍സ്‌ജെന്ഡറുകള്‍ അല്ല. അഞ്ജലിയും ഈ സാഹചര്യത്തിലൂടെയാണല്ലോ കടന്നുവന്നത്? അപ്പോ നീയും ഫേക്ക് ട്രാന്‍സ്‌ജെന്‍ഡറിന്റെ ഒരു ഭാഗമായിരുന്നു എന്ന് സ്വയം അടയാളപ്പെടുത്തുന്നു. സന്തോഷം!

    അത് ഒരുപക്ഷേ അനുഭവിക്കേണ്ടതാണ്

    അത് ഒരുപക്ഷേ അനുഭവിക്കേണ്ടതാണ്

    100 രൂപ കൊണ്ട് കേരളത്തില്‍ ഒരു ദിവസം ജീവിക്കാന്‍ സാധിക്കും എന്നു പറയുന്ന അഞ്ജലിക്ക് 10 രൂപ പോലും കയ്യിലെടുക്കാന്‍ ഇല്ലാത്തവന്റെ അവസ്ഥ പറഞ്ഞാല്‍ മനസ്സിലാകില്ല അത് ഒരുപക്ഷേ അനുഭവിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ മനപ്പൂര്‍വം അല്ലെങ്കിലും ആഗ്രഹം കൊണ്ടല്ലെങ്കിലും ലൈംഗിക വൃത്തിയിലേക്ക് പോകേണ്ടി വരുന്ന ഒരു വിഭാഗം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ കേരളത്തില്‍ ഉണ്ട് എന്നുള്ളത് യാഥാര്‍ത്ഥ്യം തന്നെയാണ്. ഗതികേട് കൊണ്ടാണ് അല്ലാതെ നീ പറയുന്ന പണം സമ്പാദിക്കാനുള്ള വ്യഗ്രത കൊണ്ടല്ല. പിന്നെ നിനക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നല്ലോ സമ്പാദ്യം വളര്‍ത്തണമെന്ന് ? അത് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് നന്നായി അറിയാം.

    നിനക്കും ഉണ്ടാകുമല്ലോ അത്തരം അനുഭവങ്ങള്‍

    നിനക്കും ഉണ്ടാകുമല്ലോ അത്തരം അനുഭവങ്ങള്‍

    ഞാനൊരു സ്ത്രീയാണ് സ്ത്രീയാണ് എന്ന് വീണ്ടും വീണ്ടും പറയുമ്പോഴും ഇവിടെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വ ത്തോടുകൂടി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട് എന്ന് മറന്നു പോകരുത്. കേരളത്തില്‍നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറി അവിടെ ലൈംഗിക തൊഴിലും ഭിക്ഷാടനവും നടത്തി ജീവിക്കുന്ന ഒരുപാട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുണ്ട്. അഞ്ജലിക്കും ഉണ്ടാകുമല്ലോ അത്തരം അനുഭവങ്ങള്‍. മംഗലാപുരത്തെ തെരുവോരങ്ങളും അവിടുത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ കൈ കരുത്തും അഞ്ജലി മറന്നിട്ടില്ല എന്ന് കരുതട്ടെ

    വലിയ വില കൊടുക്കേണ്ടി വരും

    വലിയ വില കൊടുക്കേണ്ടി വരും

    ഒരുകാര്യം ബിഗ്‌ബോസില്‍ അഞ്ജലിക്ക് ലഭിച്ചിരിക്കുന്നത് ഒരു സുവര്‍ണാവസരമാണ് അത് അവളായി നിന്ന് തന്നെ പൊരുതുക സ്വന്തം വ്യക്തിത്വം എന്താണെന്ന് കാണിക്കുക മറിച്ച് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രതിനിധിയായി ഞങ്ങളെ കരിവാരിത്തേക്കാന്‍ ശ്രമിക്കേണ്ട അതിന് ഒരുപക്ഷേ പുറത്തിറങ്ങുമ്പോള്‍ വലിയ വില കൊടുക്കേണ്ടി വരും. സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ ദിയസന തന്റെ വ്യക്തമായ നിലപാടുകള്‍ അവിടെ സൂചിപ്പിക്കാന്‍ ശ്രമിച്ച അവസരത്തില്‍ പോലും അഞ്ജലി അവളെ തെറ്റുകാരി ആക്കാനാണ് ശ്രമിച്ചത്. തീര്‍ത്തും സ്വാര്‍ത്ഥത. താന്‍ നല്ലവളാണ് എന്ന പ്രകടിപ്പിക്കാനുള്ള അവസരമായി ഇതിനെ മുതലെടുക്കുകയായിരുന്നു അഞ്ജലി

    ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവും മാറ്റത്തിന്റെ പാതയിലാണ്

    ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവും മാറ്റത്തിന്റെ പാതയിലാണ്

    മാറുന്ന സാഹചര്യത്തിനനുസരിച്ച് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവും മാറ്റത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ തുടര്‍ വിദ്യാഭ്യാസത്തിലൂടെ അവരുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നു. തൊഴില്‍ നൈപുണ്യ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. അത്തരത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നിരവധി ക്ഷേമ പദ്ധതികളാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി നടപ്പിലാക്കിവരുന്നത്. ഇതൊന്നും കാണാതെ സ്വന്തം വ്യക്തിത്വം നന്നാക്കാന്‍ ശ്രമിച്ച നിന്നോട് പുച്ഛം മാത്രം.

    ഫേസ്ബുക്ക് പോസ്റ്റ് കാണൂ

    പോസ്റ്റ് കാണൂ

    കാര്‍വാന്റെ റിലീസ് കോടതി തടഞ്ഞു, ആശങ്കവേണ്ട, റിലീസ് കൃത്യസമയത്ത്-ദുല്‍ഖര്‍കാര്‍വാന്റെ റിലീസ് കോടതി തടഞ്ഞു, ആശങ്കവേണ്ട, റിലീസ് കൃത്യസമയത്ത്-ദുല്‍ഖര്‍

    ദുല്‍ഖറിനു മുന്‍പ് ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നടന്മാര്‍ ഇവരാണ്! കാണൂ!ദുല്‍ഖറിനു മുന്‍പ് ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ നടന്മാര്‍ ഇവരാണ്! കാണൂ!

    English summary
    Shyam s prabhas' facebook post against anjali ameer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X