മികച്ച സംവിധായകനായി അഞ്ചാം തവണയും ശ്യാമപ്രസാദ്! മികച്ച ചിത്രമായി കാന്തന്‍
Recommended Video

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകനായി ശ്യാമപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു. ഇത് അഞ്ചാം തവണയാണ് മികച്ച സംവിധായകനായി ശ്യാമപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒരു ഞായറാഴ്ച എന്ന സിനിമയ്ക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനൊപ്പം മികച്ച രണ്ടാമത്തെ സിനിമയ്ക്കുളള പുരസ്‌കാരവും ഒരു ഞായറാഴ്ച സ്വന്തമാക്കിയിരുന്നു.
സാസ്‌കാരിക മന്ത്രി എകെ ബാലനായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ നിരവധി സിനിമകളാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. ഷെരീഫ് സി സംവിധാനം ചെയ്ത കാന്തനാണ് ഇത്തവണ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കുട്ടികളുടെ നാല് സിനിമകളടക്കം 104 ചിത്രങ്ങളാണ് കുമാര്‍ സാഹ്നിയുടെ നേത്വത്തിലുളള കമ്മിറ്റി ഇത്തവണ പരിഗണിച്ചിരുന്നത്. ടിവി ചന്ദ്രന്‍ ചിത്രം പെങ്ങളില, ഷാജി എന്‍ കരുണിന്റെ ഓള്, ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍, അമല്‍ നീരദിന്റെ വരത്തന്‍, സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍, പ്രിയനന്ദന്റെ സൈലന്‍സര്‍, വികെ പ്രകാശിന്റെ പ്രാണ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, പത്മകുമാറിന്റെ ജോസഫ് തുടങ്ങിയ ചിത്രങ്ങളും മല്‍സര രംഗത്തുണ്ടായിരുന്നു.


Click it and Unblock the Notifications











