For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്യാമപ്രസാദ് ചിത്രം കാസിമിന്റെ കടല്‍ ചിത്രീകരണം ആരംഭിച്ചു! സംവിധായകന്റെ തന്നെ തിരക്കഥയില്‍ സിനിമ

    |

    പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കുന്ന എറ്റവും പുതിയ ചിത്രമാണ് കാസിമിന്റെ കടല്‍. സംവിധായകന്‍ തന്നെ തിരക്കഥ എഴുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ജനിച്ചുവളര്‍ന്ന നാട്ടില്‍ തന്റെ അവസാന നാളുകള്‍ ചെലവിടണമെന്ന വാപ്പയുടെ ആഗ്രഹപ്രകാരം വലിയൊരു നഗരത്തില്‍നിന്ന് ചെറിയൊരു കടലോരപ്പട്ടണത്തിലേക്ക് പറിച്ചുനടപ്പെടുന്ന കാസിം എന്ന കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

    ജേഴ്‌സിയുടെ ഹിന്ദി പതിപ്പിനായി ഷാഹിദ് കപൂറിന് 40 കോടി? കബീര്‍ സിങിന്റെ വിജയത്തിന് പിന്നാലെ നടന്‍

    കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാര ജേതാവ് അനീസ് സലീമിന്റെ 'എ സ്മോള്‍ ടൗണ്‍ സീ' എന്ന നോവലിനെ ആസ്പദമാക്കി കൊണ്ടാണ് കാസിമിന്റെ കടല്‍ ഒരുക്കുന്നത്. അനീസ് സലീമിന്റെ തന്നെ ജന്മനാടായ വര്‍ക്കലയിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ശ്യാമപ്രസാദ് പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    kaasiminte kadal

    ഛായാഗ്രാഹകനും സംവിധായകനുമായ ശ്യാംദത്തിന്റെ മകന്‍ തഷി ശ്യാംദത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവനടന്‍ ഹരീഷ് ഉത്തമനാണ് സിനിമയില്‍ കാസിമിന്റെ പിതാവായി എത്തുന്നത്. മുംബൈ പൊലീസ്, മായാനദി, തനി ഒരുവന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ഹരീഷ് ഉത്തമന്‍. ഇവര്‍ക്കു പുറമെ ആര്യ സലീം, നിരഞ്ജന്‍, കൂത്താട്ടുകുളം ലീല, മായ, കൃഷ്ണപ്രിയ നസീര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനോജ് നരേയ്നാണ് ഛായാഗ്രഹണം.

    മെട്രോമാന്‍ ഇ ശ്രീധരനായി ജയസൂര്യ! ബയോപിക്ക് ചിത്രം രാമസേതുവിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

    English summary
    shyama prasad movie kaasiminte kadal shooting started
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X