നിവിന്‍ പോളിക്ക് റേഞ്ചില്ലെന്ന് ശ്യാമപസാദ്‌

By Nirmal Balakrishnan

മലയാള സിനിമയില്‍ ഏറ്റവും മാര്‍ക്കറ്റുള്ള നടനാണു നിവിന്‍ പോളിയെങ്കിലും തന്റേതായ റേഞ്ചിലേക്ക് ഉയരാന്‍ പറ്റാത്ത നടനാണെന്ന് സംവിധായകന്‍ ശ്യാമപ്രസാദ്. എല്ലാതരം പ്രേക്ഷകരെയും സ്വാധീനിക്കുന്ന, എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്ന തരത്തില്‍ ഒരേ താരമെന്ന നിലയില്‍ നിവിന്‍ ഇനിയും വളരേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെ തിയേറ്ററില്‍ വേണ്ടത്ര വിജയം നേടാത്തതിലുള്ള ചൊരുക്കാണ് നിവിന്‍ പോളിക്കെതിരെ ഇങ്ങനെ കടുത്ത ആക്ഷേപം ഉന്നയിച്ചിനു പിന്നിലെന്നാണ് സനിമയിലെ അണിയറക്കാര്‍ പറയുന്നത്.

nivin-shyamaprasad

നിവിന്‍ പോളിയും പൃഥ്വരാജുമായിരുന്നു ഇവിടെയിലെ നായകര്‍. ഭാവന നായികയും. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ചിത്രം. എന്നാല്‍ ഇരട്ടനായകരില്‍ നിവിന്‍ പോളിയിൽ മാത്രമേ അദ്ദേഹം കുറ്റം കാണുന്നുള്ളൂ. പൃഥ്വിരാജനെക്കുറിച്ച് നല്ല അഭിപ്രായവുമാണ്. വളരെ പക്വതയുള്ള നടനാണ് പൃഥ്വിയാണെന്നാണ് അദ്ദേഹം പറയുന്നത്. അകലെ എന്ന തന്റെ ചിത്രത്തില്‍ കണ്ട പൃഥ്വിയല്ല ഇവിടെയില്‍. ഒരു ആക്ടിങ് സ്റ്റൈല്‍ അയാള്‍ ഉണ്ടാക്കിയിട്ടുണ്ട്. തന്റെ കഥാപാത്രവും സംഭാഷണവുമെല്ലാം അനുയോജ്യമായ രീതിയില്‍ രൂപപ്പെടുത്തുന്നതില്‍ പൃഥ്വി വിജയിച്ചിട്ടു്. ഇന്ത്യയിലെ സമര്‍ഥരായ സംവിധായകര്‍ക്കാപ്പം പ്രവര്‍ത്തിച്ച അനുഭവവും പൃഥ്വിക്കുണ്ടെന്നാണ് ശ്യാമപ്രസാദ് പയുന്നത്.

നിവിന്‍ പോളിയെക്കുറിച്ച് അദ്ദേഹം തുടുർന്നു- അഭിനയത്തോടുള്ള ആറ്റിറ്റ്യൂഡ് ശരിയാണ്. നാച്വറലായ അഭിനയവും. പക്ഷേ, തന്റേതായ ഇടം നേടി മുന്നോട്ടുപോകാന്‍, അതുമാത്രം പോര. അതിനു തക്ക ആഴത്തിലുള്ള അനുഭവങ്ങള്‍ അദ്ദേഹത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു.

ഏതായലും ശ്യാമപ്രസാദിന്റെ ഈ താരതമ്യം രണ്ടു താരങ്ങളുടെയും ഫാന്‍സുകള്‍ക്കിടയില്‍ പ്രതിഷേധം വിളിച്ചുവരുത്താന്‍ ഇടയുണ്ട്. പ്രത്യേകിച്ച് നിവിന്‍ പോളിയുടെ. നിവിന്‍ പോളി നായകനായ പ്രേമം വന്‍ വിജയം നേടുന്നതാണ് ഇവിടെ പരാജപ്പെടാന്‍ പ്രധാന കാരണം. അതുതന്നെയാണ് സംവിധായകന്റെ ഉള്ളിലുള്ള പകയും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X