»   » ഫഹദ് ഫാസില്‍, കുരുടനായി ശ്യാമപ്രസാദ് ചിത്രത്തില്‍

ഫഹദ് ഫാസില്‍, കുരുടനായി ശ്യാമപ്രസാദ് ചിത്രത്തില്‍

Posted By: Super
Subscribe to Filmibeat Malayalam

താരതമ്യേന ഒരു കോള് അടിച്ച അവസ്ഥയിലാണ് ഫഹദ് ഫാസില്‍. ശ്യാമപ്രസാദിന്റെ സിനിമയില്‍ ഒരു അവസരം ലഭിച്ചിരിയ്ക്കുന്നു. നല്ല സംവിധായകന്റെ കൈയിലെത്തിയാല്‍ കഴിവ് പുറത്തെടുക്കാന്‍ കഴിയുന്ന നടനാണ് ഫഹദ്. ഈ വേഷത്തിന് തികച്ചും പ്രത്യേകതയുണ്ട്. കണ്ണ് കാണാനാവാത്ത ചിത്രകാരന്‍. ഇനി എന്ത് വേണം. അഭിനയിച്ച് ഫലിപ്പിയ്ക്കാന്‍ വൈതരണികള്‍ പലതുണ്ടെങ്കിലും ഇത് ഒരു കോള് തന്നെയാണ്. ശ്യാമ പ്രസാദിന്റെ ചിത്രമായതിനാല്‍ സ്കൂള്‍ തലത്തിലുള്ള നാടകങ്ങളിലെ കുരുടന്റെ അഭിനയം അവിടെ നടക്കില്ല. മലയാള സിനിമയില്‍ എത്തുന്ന കുരുടന്‍ വേഷങ്ങള്‍ പലതും അറ് ബോറാണ്. ആ അതിരുകള്‍ കടക്കാന്‍ ഫഹദിനും ശ്യാമപ്രസാദിനും കഴിയും എന്ന് കരുതാം.

ഒപ്പം ആന്‍ ആഗസ്റ്റിനാണത്രെ നായികയാവുന്നത്. കാഴ്ചയില്ലാത്ത ചിത്രകാരന്റെ ഭാര്യയായാണ് ആന്‍ എത്തുന്നത്.

ഈ കോളിന്റെ സന്തോഷം ഫഹദ് മറച്ച് വയ്ക്കുന്നില്ല. ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ അഭിനയിയ്ക്കണമെന്നത് സ്വപ്നമായിരുന്നു എന്ന് ഫഹദ് സാക്ഷ്യപ്പെടുത്തുന്നു. അനായാസമല്ല ഈ വേഷമെന്ന തിരിച്ചറിവും ഫഹദിനുണ്ട്. വൈകാരികതയും, പ്രണയവും പിന്നെ ജീവിത ഗന്ധിയായ ഒട്ടേറെ വികാരങ്ങളും അഭിനയിച്ച് ഫലിപ്പിയ്ക്കേണ്ടതായിരിയ്ക്കും ഈ വേഷം. സങ്കീര്‍ണമായ മനുഷ്യ ബന്ധങ്ങളാണ് കഥയുടെ പ്രധാന തന്തു. ആന്‍ ആസ്റ്റിന്റെ അഭിനയവും അനായാസമാവില്ല.

കഥയും തിരക്കഥയും സംഭാഷണവും ശ്യാമപ്രസാദിന്റേത് തന്നെയാണ്. വൈകാതെ ഇതിന്റെ ഷൂട്ടിംഗ് തിരുവന്തപുരത്ത് തുടങ്ങും.

English summary
Fahadh Faasil who is known for his experimental characters, is getting ready to play a visually challenged painter in Shyamaprasad's next Movie. Heroin will be Ann Augustine.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam