ശ്യാമപ്രസാദ് ഇവിടെ: ഒപ്പം ഫഹദും പൃഥ്വിയും
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് ശേഷം ആദ്യമായി, താന്‍ അടുത്തായി ചെയ്യുന്ന ചിത്രം സംവിധായകന്‍ ശ്യാമപ്രസാദ് പ്രഖ്യാപിച്ചു. 'ഇവിടെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി കഥയെഴുതുന്നത് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് എന്ന ചിത്രത്തിന് രചന നിര്‍വഹിച്ച വേണു ഗോപാലാണ്.
ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ശ്യാമപ്രസാദ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തില്‍ അഭിനയിക്കുന്നത് ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഫഹദ് ഫാസിലും യുവതാരം പൃഥ്വിരാജുമാണെന്നതാണ് മറ്റൊരു പ്രത്യേകത.

ലിജോ ജോസഫ് പെല്ലിശ്ശേരി പൃഥ്വിയെയും ഫഹദിനെയും നായകന്മാരാക്കി പുതിയ ചിത്രമൊരുക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് വന്‍ ബജറ്റ് തയ്യാറെടുപ്പുകള്‍ വേണ്ടതിലാന്‍ എടുക്കാന്‍ ഉദ്ദേശിച്ചിരുന്ന 'ആന്റിക്രൈസ്റ്റ്' മാറ്റിവച്ച് ലിജോ 'ഇരട്ടത്താപ്പ്' എന്ന ചിത്രത്തിലേക്ക് കടന്നിരിക്കുകയാണ്.
ആന്റിക്രൈസ്റ്റിലൂടെയല്ലെങ്കില്‍ ഇരട്ടത്താപ്പിലൂടെ എങ്ങനെയായലും പൃഥ്വിയും ഫഹദും ഒന്നിക്കുമെന്ന് ഉറപ്പായതോടെയാണ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി ശ്യാമപ്രസാദ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇവിടെയും ചിത്രീകരണം ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കും. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഒരു ക്രൈം ഡ്രാമയായി ചിത്രീകരിക്കുന്ന 'ഇവിടെ' പൂര്‍ണമായും ഒരു ന്യൂജനറേഷന്‍ സ്റ്റൈലാവും പിന്തുടരുക. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരും ന്യൂജനറേഷന്‍ രംഗത്തു നിന്നായിരിക്കും.


Click it and Unblock the Notifications