»   » നിവിന്‍ പോളി മലയാള സിനിമയുടെ ശാപമോ; കുത്തിത്തിരിപ്പ് ഇവിടെ ചെലവാവില്ല എന്ന് ശ്യാമ പ്രസാദ്

നിവിന്‍ പോളി മലയാള സിനിമയുടെ ശാപമോ; കുത്തിത്തിരിപ്പ് ഇവിടെ ചെലവാവില്ല എന്ന് ശ്യാമ പ്രസാദ്

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം നിവിന്‍ പോളിയ്‌ക്കെതിരെ നാന വീക്കിലിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വൈറലായിരുന്നു. ഹേ ജൂഡിന്റെ ലൊക്കേഷന്‍ കവര്‍ ചെയ്യാന്‍ പോയ റിപ്പോര്‍ട്ടറോടും ഫോട്ടോ ഗ്രാഫറോടും നിവിന്‍ പോളി അപര്യാദയായി പെരുമാറി എന്നും, സംവിധായകന്‍ സമ്മതിച്ചിട്ടും നിവിന്‍ ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ല എന്നും നിവിന്‍ ഭാവി മലയാള സിനിമയുടെ ശാപമാണ് എന്നുമൊക്കെയായിരുന്നു പോസ്റ്റിലെ ഹൈലൈറ്റ്.

ശ്യാമപ്രസാദിനെയും ഭരിക്കുന്ന നിവിന്‍, ഇത്തരക്കാര്‍ മലയാള സിനിമയ്ക്ക് ശാപം; വൈറലാകുന്ന പോസ്റ്റ്

വിഷയത്തോട് നിവിന്‍ പോളി പ്രതികരിച്ചില്ല. എന്നാല്‍ തന്റെ സെറ്റില്‍ വച്ച്, തന്റെ നായകനെ കുറിച്ച് മോശമായി എഴുതിയ മാധ്യമപ്രവര്‍ത്തകനെതിരെ സംവിധായകന്‍ ശ്യാമപ്രസാദ് രംഗത്ത് വന്നു. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ പ്രതികരണം. വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

പൊതുവെ അവഗണിക്കാറാണ്

ഓണ്‍ലൈന്‍ സിനിമ വിവാദങ്ങള്‍ക്കും സ്‌കൂപ്പുകള്‍ക്കും അതര്‍ഹിക്കുന്ന അവഗണന കൊടുക്കുന്നതാണ് നല്ലത്. പക്ഷെ ഇവിടെ ഒരു നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ ഒരു കലാകാരനെ മാത്രം താറടിക്കാനുള്ള ശ്രമം കാണുന്നതു കൊണ്ട്, പ്രതികരിക്കാതെ വയ്യ എന്നത് കൊണ്ട് മാസങ്ങള്‍ക്ക് ശേഷം ഒരു ഫേസ്ബുക് അപ് ഡേറ്റ്- എന്ന് പറഞ്ഞുകൊണ്ടാണ് ശ്യാമപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിയ്ക്കുന്നത്

ഈ കുറിപ്പിനാധാരം

ഹേയ് ജൂഡ് എന്ന സിനിമയുടെ സെറ്റില്‍ വന്നപ്പോള്‍ താരങ്ങളുടെ ചിത്രങ്ങള്‍ സ്വന്തം ഫോട്ടോഗ്രാഫറെ കൊണ്ട് എടുപ്പിക്കാനായില്ല എന്നും, അതിന് നിവിന്‍ പോളി ആണ് കാരണക്കാരന്‍ എന്നും വിമര്‍ശിച്ചു കൊണ്ടുള്ള നാന റിപ്പോര്‍ട്ടറുടെ ലേഖനമാണ് ഈ കുറിപ്പിനാധാരം.

ഞങ്ങളുടെ ധാരണ

സിനിമയുടെ രൂപഭാവങ്ങള്‍ ആദ്യമായി പുറത്തു കാണുന്നത് നമ്മള്‍ ഉദ്ദേശിച്ചതു പോലെത്തന്നെ ആവണമെന്ന് തീര്‍ച്ചയായും ഞങ്ങള്‍ ആലോചിച്ചിരുന്നു. നിവിന് ആ ധാരണയാണുണ്ടായിരുന്നതെന്ന് വാസ്തവമാണ്. ആ വിധത്തില്‍ കൃത്യമായി തിരഞ്ഞെടുത്ത അഞ്ചോ ആറോ ചിത്രങ്ങള്‍ സിനിമയുടെ പി.ആര്‍.ഓ. വഴി മാധ്യമങ്ങള്‍ക്ക് എത്തിക്കുകയും ചെയ്തിരുന്നു.

നിവിന്‍ വിസമ്മതിച്ചതിന് കാരണം

സെറ്റ് കവര്‍ ചെയ്യുന്നതില്‍ എനിക്ക് വിരോധം ഒന്നുമില്ലെന്നു പറഞ്ഞത് സത്യം തന്നെ, പക്ഷെ താരങ്ങളെ പ്രത്യേകം പോസ് ചെയ്ത് എക്‌സ്‌ക്ലൂസീവുകള്‍ എടുക്കുന്നത് അവരുടെ കൂടെ സമ്മതത്തോടെ തന്നെയാവണം, അത് ന്യായവുമാണ്. അത്തരം ചിത്രങ്ങള്‍, കഥാപത്രങ്ങളുടെ സ്വഭാവത്തിനും, പരസ്പര ബന്ധത്തിനും പലപ്പോഴും ചേരാതെ വരുന്നത് കൊണ്ട് എനിക്കും ഇത്തരം പോസ് പടങ്ങളോട് ഒരു താത്പര്യവുമില്ല. ഈ ധാരണകള്‍ വെച്ചു കൊണ്ടാവണം നിവിന്‍ വിസമ്മതിച്ചത്. പിന്നെ, ഷൂട്ടിങ്ങിന്റെ ടെന്‍ഷനില്‍ നിന്ന എനിക്ക് ഇക്കാര്യത്തില്‍ 'മീഡിയ മാനേജ്‌മെന്റ്' ചെയ്യാനുള്ള മനസ്സംയമനമൊന്നുമില്ല, അതെന്റെ ജോലിയുമല്ല.

മാധ്യമങ്ങളുടെ വാണിജ്യം

ഒരു വാരിക, സെറ്റ് കവര്‍ ചെയ്യാന്‍ വരുന്നത് ആ സിനിമയെ അങ്ങോട്ട് സഹായിച്ചു കളയാം എന്ന ഔദാര്യം കൊണ്ട് മാത്രമല്ല, അവരുടെ സ്വന്തം വാണിജ്യ താല്‍ പര്യം കൊണ്ടു കൂടിയാണെന്ന് ഞാന്‍ പറയാതെ മനസ്സിലാവുമല്ലോ. ചിലപ്പോഴൊക്കെ, വാണിജ്യപരമായ കാരണങ്ങളാല്‍ ഇത്തരം ഇടങ്ങളില്‍ ചില വിരുദ്ധ അഭിപ്രായങ്ങളും തടസ്സങ്ങളും ഉണ്ടാവും. അതു കൊണ്ട്, 'തൊഴിലിടങ്ങളില്‍ മാധ്യമപ്രവര്‍തകരെ ജോലിയെടുപ്പിക്കുന്നില്ല' എന്ന പരിദേവനമൊക്കെ അതിശയോക്തിപരമാണെന്ന് പറയാതെ വയ്യ.

അതിവിടെ ചെലവാലില്ല

ഒരു വ്യക്തിയെ മാത്രം ലാക്കാക്കി, 'ആപത്സൂചന' ശാപം' എന്നൊക്കെ അമ്പുകള്‍ എയ്യുന്നതും, ടീമിനകത്ത് തെറ്റിദ്ധാരണകളും കുത്തിത്തിരിപ്പും ഉണ്ടാക്കാന്‍ ശ്രമിക്കുന്നതുമൊക്കെ പതിവ് മാധ്യമ വികൃതികള്‍ എന്നേ കരുതാനാവൂ, പ്രത്യേകിച്ച്, 'ഇന്നത്തെ കാലത്തിന്റെ' ഒരു സവിശേഷ അവസ്ഥ വെച്ച് ഈ കളി എളുപ്പം ചിലവാകും എന്ന ധാരണയും ചിലര്‍ക്കുണ്ടാകും.

ദിവ്യപരിവേഷമൊന്നുമില്ല

താരമൂല്യത്തേയും താരപ്രഭയേയും ഒക്കെ മുതലാക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും ഒക്കെ ഒപ്പം തന്നെയാണ് സിനിമാ വാരികകളും. അതു കൊണ്ട് ദിവ്യപരിവേഷമണിഞ്ഞു കൊണ്ട് ആരും സംസാരിക്കേണ്ട.

ഇതിലെ തമാശ

തമാശ അതല്ല, ഇത്തരുണത്തില്‍ 'അപമാനിതരായി മടങ്ങിപ്പോയ' ലേഖക സംഘം അടുത്ത ആഴ്ച് തന്നെ കയ്യില്‍ കിട്ടിയ 'ഹേയ് ജൂഡ്' ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു കവര്‍ പേജും, നാലു പേജു നീളുന്ന ഒരു റിപ്പോര്‍ട്ടുമൊത്ത് ഒരു ലക്കമിറക്കി വിറ്റു കാശാക്കാന്‍ മടിയൊന്നും കാണിച്ചില്ല. അതിനു ശേഷമാണ് ലേഖകന്റെ ഓണ്‍ലൈന്‍ 'ധാര്‍മിക രോഷം'. ഇതാവും പുതിയ മാധ്യമ നീതി, അല്ലെ?- ശ്യാമപ്രസാദ് ചോദിക്കുന്നു

Shyamaprasad Defends Nivin Pauly

English summary
Shyamaprasad Support Nivin Pauly

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam