»   » ശ്യാമപ്രസാദ് ക്യാമറയ്ക്ക് മുന്നിലേയ്ക്ക്

ശ്യാമപ്രസാദ് ക്യാമറയ്ക്ക് മുന്നിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Shyamaprasad
ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍, അഭിനേതാക്കള്‍, തിരക്കഥാകൃത്തുക്കള്‍ തുടങ്ങി സിനിമയില്‍ കൃത്യമായ ഗ്രൂപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുമേഘലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം കുറയുകയാണ്. എല്ലാവരും തങ്ങളിലെ പ്രതിഭയുടെ ബഹുമുഖങ്ങള്‍ വെളിവാക്കിക്കൊണ്ടിരിക്കുന്നു.

നടന്മാര്‍ തന്നെ തിരക്കഥാകൃത്തുക്കളാകുന്നു. സംവിധായകര്‍ അഭിനേതാക്കളാകുന്നു, നടിമാര്‍ ഗായികമാരാകുന്നു. ഇപ്പോഴിതാ സംവിധായകന്‍ ശ്യാമപ്രസാദും തന്റെ മറ്റൊരു കഴിവിനെ വെളിച്ചത്തുകൊണ്ടുവരുകയാണ്. ഇതുവരെ ക്യാമറയ്ക്ക് പിന്നിലായിരുന്ന ശ്യാമപ്രസാദ് ഇനി ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടു എന്ന ചിത്രത്തിലാണ് ശ്യാമപ്രസാദ് അഭിനയിക്കാന്‍ പോകുന്നത്. ഡോക്ടര്‍ ചെറിയാന്‍ എന്ന മനോരോഗവിദഗ്ധനായിട്ടാണ് ശ്യാമപ്രസാദ് അഭിനയിക്കുന്നത്. സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്നതിന് മുമ്പ് സ്‌കൂള്‍ ഓഫ് ഡ്രാമയിലും പിന്നീട് ഇംഗ്ലണ്ടില്‍ നിന്നും മീഡിയോ പ്രൊഡക്ഷനും പഠിച്ച ശ്യാമപ്രസാദിനെ സംബന്ധിച്ച് കഥാപാത്രമായി മാറല്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമാകാനിടയില്ല.

ചിത്രത്തില്‍ ഫഹദ് ഫാസിലും മുരളി ഗോപിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റില്‍ ചിത്രീകരണമാരംഭിയ്ക്കും. മൈസൂര്‍ പാലക്കാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

English summary
In Arun Kumar Aravind's next film One by Two', Director Shyama Prasad plays the role of a psychiatrist Dr. Cheriyan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam