ശ്യാമപ്രസാദും പൃഥിയും വീണ്ടുമൊന്നിയ്‌ക്കുന്നു
മലയാളത്തിലെ സമാന്തര സിനിമാ സംവിധായകരില്‍ പ്രമുഖനായ ശ്യാമപ്രസാദ് വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം യുവതാരങ്ങളെ കേന്ദ്രമാക്കി വീണ്ടും സിനിമയൊരുക്കുന്നു.
റിതുവെന്ന പേരിലൊരുക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനായ പൃഥിരാജാണ് നായകന്‍. വരുന്ന ഓക്ടോബറില്‍ ഷൂട്ടിംഗ് തുടങ്ങുന്ന റിതുവില്‍ പൃഥിയെക്കൂടാതെ മലയാളത്തിലെ മറ്റു യുവതാരങ്ങളും അണിനിരക്കുന്നുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പൃഥിയെയും ഗീതു മോഹന്‍ദാസ്, ഷീല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'അകലെ' ഒട്ടേറെ പുരസ്‌കാരങ്ങളും നിരൂപക പ്രശംസയും നേടിയിരുന്നു.
ശ്യാമപ്രസാദിന്റെ അവസാന ചിത്രമായ 'ഒരേ കടല്‍' അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങളില്‍ നേടുന്നതിനിടെയാണ് ശ്യാമപ്രസാദ് തന്റെ പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുന്നത്.


Click it and Unblock the Notifications