പൃഥ്വിരാജും ഫഹദ് ഫാസിലും ക്രൈം ഡ്രാമയില്‍
പുതിയ ചിത്രത്തില്‍ പൃഥ്വിരാജും ഫഹദ് ഫാസിലുമാണ് നായകന്മാരാകുന്നതെന്ന് സംവിധായകന്‍ ശ്യാമപ്രസാദ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന് ഇവിടെ എന്നാണ് പേരിട്ടിരിക്കുന്നത്. ഇംഗ്ലീഷ് എന്ന ചിത്രത്തിന് വേണ്ടി ശ്യാമപ്രസാദിന് തിരക്കഥയൊരുക്കിയ അജയന്‍ വേണുഗോപാലാണ് ഇവിടെയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. ഒരു ക്രൈം ഡ്രാമയായിട്ടാണ് ഇവിടെ ഒരുക്കുന്നത്. ശ്യാമപ്രസാദ് ഇതാദ്യമായിട്ടാണ് ഇത്തരമൊരു വിഭാഗത്തില്‍പ്പെടുന്ന ചിത്രം ചെയ്യുന്നത്.
മലയാളികളുടെ പ്രിയ യുവതാരങ്ങളായ പൃഥ്വിരാജിന്റെയും ഫഹദിന്റെ ആദ്യത്തെ ഒന്നിച്ചുള്ളചിത്രമായിരിക്കുമിത്. അഭിനയത്തില്‍ രണ്ട് ശൈലികള്‍ പിന്തുടരുകളും ഹിറ്റുകളും നിരൂപകപ്രശംസ നേടിയ ചിത്രങ്ങളും ഏറെ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള രണ്ടുപേര്‍ക്കും മാറ്റുരയ്ക്കാനുള്ള അവസരം കൂടിയാണിത്.

പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഇവിടെയ്ക്ക്. ശ്യാമപ്രസാദിന്റെ അകലെയെന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനായിരുന്നു. സംസ്ഥാന പുരസ്‌കാരം നേടിയ ആര്‍ടിസ്റ്റ് എന്ന ശ്യാമപ്രസാദ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്‍. അകലെയും ഏറെ പ്രശംസകള്‍ നേടിയ ചിത്രമായിരുന്നു. എന്തായാലും തന്റെ രണ്ട് ഹിറ്റ് ചിത്രങ്ങളിലെയും നായകന്മാരുമായി ശ്യാമപ്രസാദ് വീണ്ടുമെത്തുമ്പോള്‍ മറ്റൊരു ഹിറ്റ് തന്നെ പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications