ജയസൂര്യ വരുന്നു,ആ ഫ്രീ കിക്ക് എടുക്കാന്‍,ജയസൂര്യ ഓ... ജയസൂര്യ! വെെറലായി ഷൈജുവിന്റെ കമന്ററി
Recommended Video

നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലുടെ മലയാളത്തില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുളള നടനാണ് ജയസൂര്യ. വിപി സത്യന്റ് ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്‍ ജയസൂര്യയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു. വിപി സത്യനായി പ്രേക്ഷകരെ ഒന്നടങ്കം അതിശയിപ്പിച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ ജയസൂര്യ നടത്തിയിരുന്നത്. ജയസൂര്യയുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാ്ണ് ക്യാപ്റ്റന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറിയിരുന്നത്.
അടുത്തിടെയായിരുന്നു ചിത്രത്തിന്റെ നൂറാം ദിന വിജയാഘോഷം നടന്നിരുന്നത്. പ്രൗഡ ഗംഭീരമായി നടന്ന ചടങ്ങില്‍ സിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം പങ്കെടുത്തിരുന്നു. എന്നാല്‍ ചടങ്ങില്‍ എറ്റവും ശ്രദ്ധേയമായിരുന്നത് ഐഎസ്എല്‍ ഫുട്‌ബോള്‍ കമന്ററിയിലൂടെ സുപരിചിതനായ ഷൈജു ദാമോദരന്റെ സാന്നിദ്ധ്യമായിരുന്നു. ക്യാപ്റ്റന്റെ ചടങ്ങില്‍ വെച്ച് ജയസൂര്യയെക്കുറിച്ച് ഷൈജു നടത്തിയ കമന്ററി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്...

നൂറാം ദിനമാഘോഷിച്ച് ക്യാപ്റ്റന്‍
മലയാളത്തില്‍ ഇറങ്ങിയ ആദ്യ സ്‌പോര്‍ട്സ് ബയോപിക്ക് ചിത്രമായിരുന്നു ക്യാപ്റ്റന്‍. ജയസൂര്യയുടെ അഭിനയ മികവ് കൊണ്ടു തന്നെയായിരുന്നു ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. വിപി സത്യന്റെതായി ആളുകള്‍ അറിഞ്ഞതും അറിയാത്തതുമായ കഥയായിരുന്നു ചിത്രത്തില്‍ പറഞ്ഞിരുന്നത്. വിപി സത്യനായി പരകായ പ്രവേശം തന്നെയായിരുന്നു ചിത്രത്തിനു വേണ്ടി ജയസൂര്യ നടത്തിയിരുന്നത്. ആദ്യം ദിനം മുതല്‍ക്കു തന്നെ മികച്ച സ്വകാര്യത ലഭിച്ച ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്,ആട് 2 എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയസൂര്യയ്ക്ക് തുടര്‍ച്ചയായി ലഭിച്ച മൂന്നാമത്തെ ഹിറ്റായിരുന്നു ക്യാപ്റ്റന്‍.

സത്യന്റെ ഭാര്യയായി അനുസിത്താര
ക്യാപ്റ്റനില്‍ അനുസിത്താരയായിരുന്നു ജയസൂര്യയുടെ നായികാ വേഷത്തിലെത്തിയിരുന്നത്. വിപി സത്യന്റെ ഭാര്യ അനിതാ സത്യനായാണ് അനു ചിത്രത്തില്‍ എത്തിയിരുന്നത്. ജയസൂര്യയ്‌ക്കൊപ്പം തന്നെ മികച്ച പ്രകടനമായിരുന്നു അനുസിത്താരയും ചിത്രത്തില്‍ നടത്തിയിരുന്നത്. ജയസൂര്യയെ പോലെ നടിയും ചിത്രത്തില്‍ അഭിനയിക്കാതെ ജീവിച്ചുവെന്നു തന്നെയായിരുന്നു പ്രേക്ഷകര്‍ ഒ്ന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. അനു സിത്താരയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ക്യാപ്റ്റനിലെ അനിത. ക്യാപ്റ്റന്റെ വിജയത്തോടെ മലയാള സിനിമയിലെ മികച്ച ജോഡികളായി ജയസൂര്യയും അനുസിത്താരയും മാറിയിരുന്നു.

പ്രജേഷ് സെന്നിന്റെ സംവിധാന മികവ്
വിപി സത്യന്റെ ജീവിതം സെല്ലുലോയ്ഡില്‍ എത്തിയത് തുടക്കകാരനായ പ്രജേഷ് സെന്നിന്റെ മികവുകൊണ്ടു തന്നെയായിരുന്നു. ചിത്രത്തിനു വേണ്ടി വര്‍ഷങ്ങള്‍ നീണ്ട ഗവേഷണമായിരുന്നു പ്രജേഷ് നടത്തിയിരുന്നത്. മികച്ചൊരു തിരക്കഥയുടെ പിന്‍ബലത്തോടെയായിരുന്നു പ്രജേഷ് സെന്‍ ക്യാപ്റ്റന്‍ ഒരുക്കിയിരുന്നത്. ജയസൂര്യയെന്ന വെര്‍സ്റ്റൈല്‍ ആക്ടറിന്റെ കഴിവുകളെല്ലാം പ്രയോജനപ്പെടുത്തിയായിരുന്നു വിപി സത്യനെ അദ്ദേഹം രൂപപ്പെടുത്തി എടുത്തത്. പ്രജേഷ് സെന്നിന്റെ സംവിധാന മികവും ചിത്രത്തിന്റെ വിജയത്തിന് പ്രധാന കാരണമായിട്ടുണ്ട്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍ മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോയി ആയിരുന്നു ക്യാപ്റ്റന്‍ നിര്‍മ്മിച്ചിരുന്നത്.

മറ്റു താരങ്ങളുടെ പ്രകടനം
ജയസൂര്യയ്‌ക്കൊപ്പം തന്നെ മറ്റു താരങ്ങളും മികച്ച പ്രകടനമായിരുന്നൂു ചിത്രത്തില്‍ നടത്തിയിരുന്നത്. സത്യന്റെ കോച്ചായി രണ്‍ജി പണിക്കരായിരുന്നു ചിത്രത്തില്‍ വേഷമിട്ടിരുന്നത്. കൂടാതെ സിദ്ദിഖ്, ജനാര്‍ദ്ധനന്‍,ദീപക് പറമ്പേല്‍,സൈജു കുറുപ്പ്്,ലക്ഷ്മി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എല്ലാവരും മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചിരുന്നത്.

വിജയോഘോഷം
അടുത്തിടെയായിരുന്നു ക്യാപ്റ്റന്‍ സിനിമയുടെ നൂറാം ദിന വിജയോഘോഷം നടന്നിരുന്നത്. ക്യാപ്റ്റനിലെ അണിയറപ്രവര്‍ത്തകരും മറ്റു സിനിമാ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ചടങ്ങിനെത്തിയ എല്ലാവരും തന്നെ ക്യാപ്റ്റനിലെ ജയസൂര്യയുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നത് ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോധരന്‍ ജയസൂര്യയെക്കുറിച്ച് പറഞ്ഞതായിരുന്നു

ജയസൂര്യയെക്കുറിച്ച് ഷൈജു ദാമോദര്‍
ഐസ്എല്‍ ഫുട്‌ബോള്‍ മാച്ചുകള്‍ക്ക് സ്ഥിരം കമന്റി പറയാറുളള ആളാണ് ഷൈജു ദാമോധര്‍. ക്യാപ്റ്റന്റെ വിജയാഘോഷ ചടങ്ങിന്റെ വേദിയി്ല്‍ എത്തിയപ്പോഴാണ് ജയസൂര്യയെക്കുറിച്ച് അദ്ദേഹം മാസ് കമന്‍ട്രി പറഞ്ഞത്. ഷൈജു ദാമോദറിന്റെ കമന്‍ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു സദസില്‍ നിന്നും ലഭിച്ചത്

ഷെെജുവിന്റെ കമന്‍ട്രി
"ജയസൂര്യ വരുന്നു,ആ ഫ്രീ കിക്ക് എടുക്കാന്‍, ജയസൂര്യ, ജയസൂര്യ ഓ... നിങ്ങളിത് കാണുകാ,വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ ജീനിയസ് ഇന്‍ മലയാള സിനിമ. ഷൈജുവിന്‍റെ കമന്‍ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ചടങ്ങില്‍ ലഭിച്ചത്.
വീഡിയോ വൈറല്‍
വീഡിയോ വൈറല്‍


Click it and Unblock the Notifications











