ഈ ടീമിന്‌റെ കൂടെ പടം ചെയ്ത് ബോറടിച്ചില്ലേ?, ശ്യാം പുഷ്‌കരന്‌റെ ചോദ്യത്തിന് ഷൈജു ഖാലിദിന്‌റെ മറുപടി

By Midhun Raj

ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ജോജി മികച്ച പ്രതികരണമാണ് നേടിയത്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ നിരവധി പേരാണ് കണ്ടത്. ആദ്യ രണ്ട് ചിത്രങ്ങള്‍ പോലെ തന്റെ മൂന്നാം ചിത്രവും മികച്ച രീതിയില്‍ എടുക്കാന്‍ സംവിധായകന്‍ ദിലീപ് പോത്തന് സാധിച്ചു. ഒപ്പം ജോജിയായുളള ഫഹദിന്‌റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ശ്യാം പുഷ്‌കരന്‌റെ തിരക്കഥയിലാണ് ദിലീഷ് പോത്തന്‍ ജോജി അണിയിച്ചൊരുക്കിയത്.

ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. പുത്തന്‍ ചിത്രങ്ങള്‍ കാണാം

ഷേക്‌സ്പിയറിന്‌റെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുളള രചനയായിരുന്നു ജോജി. ഫഹദിനൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റുതാരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. വലിയ ഹൈപ്പുകളൊന്നുമില്ലാതെയാണ് ജോജി ഒടിടി വഴി റിലീസ് ചെയ്തത്.

മഹേഷിന്‌റെ പ്രതികാരം, തൊണ്ടിമുതലും

മഹേഷിന്‌റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഫഹദും ദിലീഷ് പോത്തനും വീണ്ടുമൊന്നിച്ചത്. ദൃശ്യം 2, സുരറൈ പോട്രു പോലെ ഒടിടി റീലിസുകളില്‍ വലിയ ചര്‍ച്ചാ വിഷയമായ സിനിമയായിരുന്നു ജോജി. അതേസമയം ജോജിയുടെ മേക്കിങ് വീഡിയോ യൂടൂബില്‍ പുറത്തിറങ്ങിയിരുന്നു.

ഭാവന സ്റ്റുഡിയോസിന്‌റെ

ഭാവന സ്റ്റുഡിയോസിന്‌റെ യൂടൂബ് ചാനലിലാണ് വീഡിയോ ഇറങ്ങിയിരിക്കുന്നത്. വീഡിയോയില്‍ ശ്യാംപുഷ്‌കരനും ഛായാഗ്രാഹകന്‍ ഷൈജു ഖാലിദും തമ്മിലുളള സംഭാഷണം ശ്രദ്ധേയമായിരുന്നു. വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഷൈജു ഖാലിദിനെയാണ് കാണിക്കുന്നത്. ഈ ടീമിന്‌റെ കൂടെ പടം ചെയ്ത് ബോറടിച്ചില്ലേയെന്ന് ശ്യാം പുഷ്‌കരന്‍ ഷെെജു ഖാലിദിനോട് ചോദിക്കുന്നു.

തുടര്‍ന്ന് മടുത്തു

തുടര്‍ന്ന് മടുത്തു, വേറെന്ത് ചെയ്യാനാ എന്നായിരുന്നു ഷൈജു ഖാലിദിന്‌റെ മറുപടി. ജോജിയും ഒരു പ്രകൃതി, റിയലിസ്റ്റിക് പടം തന്നെയാണോ എന്നും ശ്യാം പുഷ്‌കരന്‍ ചോദിക്കുന്നു. പ്രകൃതി തന്നെ, പ്രകൃതിയുടെ തകൃതി എന്നാണ് ഈ ചോദ്യത്തിന് ഷൈജു ഖാലിദിന്‌റെ രസകരമായ മറുപടി. തുടര്‍ന്ന് കഷ്ടം തന്നെയേന്ന് ശ്യാം പുഷ്‌കരന്‍ പറയുന്നു.

ശ്യാം പുഷ്‌കരന്‍ തന്നെയാണ്

ശ്യാം പുഷ്‌കരന്‍ തന്നെയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഒപ്പം അണിയറ പ്രവര്‍ത്തകരോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും പുളളി തന്നെ. ജോജിയില്‍ കാണിച്ച ആ കുളത്തിന്‌റെ നിര്‍മ്മാണവും സിനിമയുടെ മേക്കിങ് വീഡിയോയില്‍ കാണിക്കുന്നുണ്ട്. ദിലീഷ് പോത്തന്‍ രംഗങ്ങളെ കുറിച്ച് പറയുന്നതും കുളത്തെ കുറിച്ചുളള ചര്‍ച്ചകളുമെല്ലാം വീഡിയോയില്‍ കാണിച്ചിരിക്കുന്നു.

ഈ മലമുകളില്‍ കുളം വേണമെന്നാ പറയുന്നേ

ഈ മലമുകളില്‍ കുളം വേണമെന്നാ പറയുന്നേ. എന്ത് ചെയ്യുവെന്ന് നോക്കണെ, ഷൈജു ഖാലിദ് ഒകെ കൂടിയിട്ടുണ്ട്. എന്ത് കാണിക്കാനാണെന്ന് എനിക്ക് അറിയില്ല. എന്നും വീഡിയോയില്‍ ശ്യാം പുഷ്‌കരന്‍ പറയുന്നു. അതേസമയം ഫഹദിന് പുറമെ ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ, ജോജി മുണ്ടക്കയം, പിഎന്‍ സണ്ണി, ബേസില്‍ ജോസഫ്, അലിസ്റ്റര്‍ അലക്‌സ് തുടങ്ങിയവരാണ് ജോജിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും ചെയ്തിരിക്കുന്നു. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ്, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

വീഡിയോ

More from Filmibeat

Read more about: fahadh faasil dileesh pothan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X