»   » പിന്മുറക്കാര്‍ക്കായൊരു ചിത്രം, 'വെയിലും മഴയും'

പിന്മുറക്കാര്‍ക്കായൊരു ചിത്രം, 'വെയിലും മഴയും'

Posted By:
Subscribe to Filmibeat Malayalam
Movie Box
സിനിമ സംവിധാന മേഖലയില്‍ പരീക്ഷണവുമായി ഒട്ടനവധി പുതു തലമുറക്കാര്‍ കടന്നു വരുന്നുണ്ട്. കാലഘട്ടതിനും മാറിവരുന്ന സാമൂഹ്യ സാഹചര്യത്തിനുമനുസരിച്ച് സിനിമ എന്നും മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നു. നാടക രംഗത്തും അഭിനയത്തിലും കഴിവ് തെളിയിച്ച ഷൈജു എന്ന നവാഗത സംവിധായകനാണ് 'വെയിലും മഴയും' എന്ന തന്റെ ചിത്രത്തിലൂടെ പുതിയ ഒരു പരീക്ഷണത്തിന് ഒരുങ്ങുന്നത്.

ഒരു കാലത്ത് മലയാള സിനിമയുടെ വിവിധ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന പ്രശസ്തരുടെ പിന്മുറക്കാരെ ഒരുമിപ്പിച്ചു കൊണ്ടാണ് ഷൈജു വെയിലും മഴയും ഒരുക്കുന്നത്. പുതുതലമുറയില്‍ നിന്ന് വ്യത്യസ്തമായ ഒരു ചിത്രമൊരുക്കാനാണ് തന്റെ ശ്രമമെന്ന് സംവിധായകന്‍ പറഞ്ഞു.

നടന്‍ മുരളിയുടെ അനുജന്‍ ഹരി, സംവിധായകന്‍ പത്മരാജന്റെ അനന്തരവന്‍ ഹരീന്ദ്രനാഥ്, എംജി സോമന്റെ മകന്‍ സജി സോമന്‍, കരമന ജനാര്‍ദനന്‍ നായരുടെ മകന്‍ സുധീര്‍, തിലകന്റെ മകന്‍ ഷോബി തിലകന്‍ എന്നിവരാണ് ചിത്രത്തിലഭിനയിക്കുന്ന പിന്മുറക്കാര്‍. പ്രമോദ് പയ്യന്നൂരിന്റെ ഗാനങ്ങള്‍ ആലപിക്കുന്നത് ഗായകന്‍ ബ്രഹ്മാനന്ദന്റെ മകന്‍ രാഗേഷാണ്.

അര്‍ജുനന്‍ മാസ്റ്ററുടെ മകന്‍ അശോക് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത്, തിരക്കഥാകൃത്ത് ജെ പള്ളാശ്ശേരിയുടെ സഹോദരന്‍ ബാബു പള്ളാശ്ശേരിയാണ്. ശില്പനിര്‍മ്മാണം നടത്തുന്ന നാടോടികളുടെ ദുരിത ജീവിതമാണ് സിനിമ പറയുന്നത്. ശിശുപീഡനത്തിന്റെ ക്രൂരമുഖങ്ങള്‍ ചിത്രം ജനങ്ങളിലെത്തിക്കുന്നു.

പോള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ രതീഷ് ലാലാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടൂരിലെ ഒറ്റ ലൊക്കേഷനിലാണ് വെയുലും മഴയും ചിത്രീകരിക്കുന്നത്.

English summary
New director Shyju making a film named Veyilum Mazhayum.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam