ഇക്കയ്ക്ക് എന്തൊരു എനര്‍ജിയാണ്? ഷൈലോക്കിന്‍റെ പുതിയ പോസ്റ്ററിനെ ഏറ്റെടുത്ത് ആരാധകര്‍! ചിത്രം വൈറല്‍!
മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഷൈലോക്ക് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയുടെ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍സ്‌മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. കഴുത്തറപ്പന്‍ പലിശക്കാരനായാണ് താരം ഈ സിനിമയില്‍ എത്തുന്നത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മമ്മൂട്ടി എത്തുന്നതെന്നുള്ള വിവരങ്ങള്‍ തുടക്കത്തിലേ പുറത്തുവന്നിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഈ സിനിമയില്‍ മമ്മൂട്ടിക്ക് നായികയില്ല.
രാജ്കിരണ്‍ ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തുകയാണ്. സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇതാദ്യമായാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിക്കുന്നത്. മെഗാസ്റ്റാറിനൊപ്പം അരങ്ങേറാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇവരെ ഒരുമിപ്പിക്കാനുള്ള ദൗത്യമാണ് ഇത്തവണ തനിക്കുള്ളതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. സിനിമയുടെ വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഞാന്‍ താന്‍ സകലവല്ലഭന്‍ എന്ന ക്യാപ്ഷനോടെയാണ് ജോബി ജോര്‍ജ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

മമ്മൂക്കയുടെ എനര്‍ജി ലെവല്‍ അതൊന്ന് വേറെ തന്നെയാണെന്നുള്ള കമന്റുകളുമായെത്തിയിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ട്രെയിലര്‍ എന്നാണെന്നും അതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും വ്യക്തമാക്കി നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഫാന്‍സ് ഷോയെക്കുറിച്ചുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. വന്‍പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതെന്നും നിരാശപ്പെടുത്തില്ലെന്നാണ് കരുതുന്നതെന്നും ഒരാള്‍ പറഞ്ഞപ്പോള്‍ ഒരിക്കലുമില്ല, ഇത് തന്റെ വാക്കാണെന്നായിരുന്നു ജോബി ജോര്‍ജിന്‍രെ മറുപടി.


Click it and Unblock the Notifications











