മമ്മൂട്ടിയുടെ ഷൈലോക്കിനെ റാഞ്ചി സൂര്യ ടിവി! സാറ്റലൈറ്റ് റൈറ്റിലും റെക്കോര്‍ഡാണ് ചിത്രത്തിന്!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മെഗാസ്റ്റാറും അജയ് വാസുദേവും ഒരുമിക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്. ഷേക്‌സ്പിയറിന്‍രെ നാടകവുമായി ചിത്രത്തിന് ബന്ധമുണ്ടോയെന്നും ഈ പേര് വരാനുള്ള കാരണത്തെക്കുറിച്ചുമൊക്കെ നേരത്തെ മമ്മൂട്ടി തുറന്നുപറഞ്ഞിരുന്നു. ഗാനഗന്ധര്‍വന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി ഷൈലോക്കിലേക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം.
ചിത്രത്തില്‍ താന്‍ വില്ലനാണെന്നും മീനയും രാജ് കിരണുമാണ് നായികനായകന്‍മാരുമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ വരവുമായി ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ടൈറ്റില്‍ ലോഞ്ചിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. നീണ്ട ഇടവേളയ്ക്ക് ശേഷം മീന തിരിച്ചുവരുന്നതും തമിഴ് താരമായ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള സിനിമ തന്നെയാണ് ഇതെന്നായിരുന്നു അദ്ദേഹം പഞ്ഞത്. ഷൈലോക്കുമായി ബന്ധപ്പെട്ട ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

പ്രഖ്യാപനവേള മുതല്‍ത്തന്നെ തരംഗമായി മാറിയ സിനിമയാണ് ഷൈലോക്ക്. മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലാണ്. വന്‍താരനിരയായിരുന്നു സിനിമയുടെ ടൈറ്റില്‍ ലോഞ്ചില്‍ പങ്കെടുക്കാനായി എത്തിയത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സൂര്യ ടിവി സ്വന്തമാക്കിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെ സൂര്യ ടിവി തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി മമ്മൂട്ടി ഈ ചിത്രത്തിലേക്ക് ജോയിന്‍ ചെയ്തുവെന്നുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിലെ ആദ്യ രണ്ട് സിനിമകളേയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആരാധകര്‍ കാണാനഗ്രഹിക്കുന്ന തരത്തില്‍ മാസും ക്ലാസുമായിത്തന്നെയാണ് ഇത്തവണത്തെ വരവെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

ഷൈലോക്കെന്ന പേര് കേള്‍ക്കുമ്പോള്‍ മര്‍ച്ചന്റ് ഓഫ് വെനീസാണ് മനസ്സിലേക്ക് ഓടിയെത്തുന്നതെങ്കിലും അതുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. കഴുത്തറപ്പന്‍ പലിശക്കാരാനായാണ് താന്‍ ഈ ചിത്രത്തില്‍ എത്തുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയില്ലെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

നാളുകള്‍ക്ക് ശേഷം മീന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുകയാണ്. തന്റെ ആദ്യ സിനിമയിലെ നായകനായ രാജ് കിരണിനൊപ്പമാണ് ഇത്തവണത്തെ വരവ്. പതിറ്റാണ്ടുകള്‍ നീണ്ട സിനിമാജീവിതത്തിനിടയില്‍ ഇതാദ്യമായാണ് രാജ്കിരണ്‍ ഒരു മലയാള ചിത്രവുമായി സഹകരിക്കുന്നത്. രാജ്കിരണിനേയും മീനയേയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിപ്പിക്കുകയെന്ന ദൗത്യമാണ് ഇത്തവണ താനേറ്റെടുത്തതെന്ന് മമ്മൂട്ടിയും പറഞ്ഞിരുന്നു.

സത്യന്‍ മാഷും പ്രേംനസീറും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയുള്ള മലയാള സിനിമയുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു രാജ്കിരണ്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണ് ഷൈലോക്ക്. സെലക്ടീവായാണ് അദ്ദേഹം സിനിമ തിരഞ്ഞെടുക്കുന്നത്. ഈ സിനിമ കേട്ടയുടന്‍ അദ്ദേഹം അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നുവെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.
Recommended Video

നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന മാമാങ്കമുള്‍പ്പടെയുള്ള സിനിമകളുടെ ചിത്രീകരണം ഇതിനകം തന്നെ തുടങ്ങിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രവുമൊക്കെ ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. പരിചയസമ്പന്നര്‍ക്കൊപ്പം മാത്രമല്ല നവാഗത സംവിധായകര്‍ക്കും അദ്ദേഹം ഡേറ്റ് നല്‍കാറുണ്ട്.


Click it and Unblock the Notifications