ഡയലോഗ്, ആക്ഷന്‍, സ്‌റ്റൈല്‍; എല്ലാം കൊണ്ടും ഷൈലോക് മാസാണ്; പുതിയ ടീസറിതാ..
മാമാങ്കത്തിന് ശേഷം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് മമ്മൂട്ടിയുടെ ഷൈലോക്കും തിയേറ്ററുകളിലേക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ ടീസറും പുറത്തുവിട്ടു. ഡയലോഗ് കൊണ്ടും, ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും, മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്ക് കൊണ്ടും ഷൈലോക് ഒരു മാസ് എന്റര്‍ടൈന്‍മെന്റ് ആണെന്ന് നിസംശയം പറയാം. തമിഴും മലയാളവും ഇടകലര്‍ത്തിക്കൊണ്ടാണ് മമ്മൂട്ടിയുടെ ഡയലോഗുകള്‍ വരുന്നത്. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കടുക്കനും കൂളിഗ്ലാസുമൊക്കെയായി ഇതുവരെ കാണാത്ത ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്.
തമിഴ് നടന്‍ രാജ് കിരണ്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാനപ്പെട്ട ഒരു റോള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാളത്തിന് പുറമെ തമിഴിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. കുബേരന്‍ എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്. വര്‍ഷങ്ങള്‍ക്ക് ശേഷം മീനയും മമ്മൂട്ടിയും ജോഡി ചേര്‍ന്ന് അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കലാഭവന്‍ ഷാജോണാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

മമ്മൂട്ടി ഒരു പലിശക്കാരനായിട്ടാണ് ഷൈലോക്കില്‍ എത്തുന്നത്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ - തിരക്കഥ - സംഭാഷണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. രണദീവ് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഗോപി സുന്ദറാണ്.


Click it and Unblock the Notifications











