»   » എനിക്കൊന്ന് ചവയ്ക്കണം; ആ രംഗം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് മോഹന്‍ലാല്‍ പറഞ്ഞു

എനിക്കൊന്ന് ചവയ്ക്കണം; ആ രംഗം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് മോഹന്‍ലാല്‍ പറഞ്ഞു

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ കഥാപാത്രമായി മാറുന്ന ഘട്ടം ഒരു അത്ഭുതമാണ്. പല സംവിധായകരും അതേ കുറിച്ച് വാചാലരായി കേട്ടിട്ടുണ്ട്. മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കവെ തന്നെ അത്ഭുതപ്പെടുത്തിയ ലാലിന്റെ പ്രകടനത്തെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറയുകയുണ്ടായി.

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ട് ചിത്രങ്ങളായ കിരീടം, സദയം എന്നീ ചിത്രങ്ങളിലെ ക്ലൈമാക്‌സിലാണ് ആ മാന്ത്രികാഭിനയം സിബി മലയില്‍ ദര്‍ശിച്ചത്. സിബി മലയിലിന്റെ വാക്കുകളിലൂടെ ആ രംഗങ്ങള്‍ കാണാം...

കിരീടത്തില്‍ മോഹന്‍ലാലിന്റെ ആ ചവയ്ക്കല്‍

കിരീടത്തിന്റെ ക്ലൈമാക്‌സില്‍ സേതുമാധവന്‍ തൂണില്‍ ചാരിയിരിയ്ക്കുന്ന രംഗമുണ്ട്. വില്ലനെ കൊല്ലാന്‍ തീരുമാനിയ്ക്കുന്ന ഭാഗമാണ്. സ്വന്തം ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലാണയാള്‍. ആ രംഗം ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് ലാല്‍ പറഞ്ഞു, എനിക്കൊന്ന് ചവയ്ക്കണം. ഭ്രാന്തമായ നിമിഷങ്ങളില്‍ ആളുകളില്‍ വന്നുപോകുന്ന ഒന്നാണിത്. എനിക്കാ നിമിഷത്തെ അപൂര്‍വ്വമെന്നേ പറയാനാകൂ. ഒരാളുടെ മാനസികാവസ്ഥ മാറി എന്ന് നമ്മള്‍ മനസ്സിലാക്കുന്ന നിമിഷമാണിത്.

ഇതാണ് രംഗം

കിരീടം എന്ന സിനിമ പല ആവര്‍ത്തി നമ്മള്‍ കണ്ടിരിയ്ക്കും. സേതു മാധവന്‍ ചവയ്ക്കുന്ന രംഗവും ശ്രദ്ധിച്ചിരിയ്ക്കും. എന്നിരുന്നാലും മോഹന്‍ലാല്‍ കഥാപാത്രമായി ജീവിച്ച ആ ഒരു രംഗം ഒരിക്കല്‍ കൂടെ കാണാം...

സദയത്തില്‍ കുട്ടികളെ കൊല്ലുന്ന രംഗം

സദയത്തില്‍ കുട്ടികളെ കൊല്ലുന്ന ഒരു രംഗമുണ്ട്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഞാന്‍ ലാലിനോട് പറഞ്ഞു, ഇതയാള്‍ സ്വബോധത്തോടെ ചെയ്യുന്നതല്ല. അയാളുടെ മനാസികാവസ്ഥ മാറി- ഇത്രയേ ഞാന്‍ പറഞ്ഞുള്ളൂ. പിന്നെ ചിത്രീകരണത്തിനായി രാവിലെ എത്തിയപ്പോള്‍ കാണുന്നത് അയാളുടെ കണ്ണിലെ തിളക്കമാണ്. ഗ്ലിസറിനൊന്നും ഇട്ടിട്ടില്ല. യാതൊരു വിധ തയ്യാറെടുപ്പുകളുമില്ല. ശരിയ്ക്കും ഞാന്‍ അത്ഭുതപ്പെട്ടുപോയി- സിബി മലയില്‍ പറഞ്ഞു

ഇതാണ് രംഗം

ഇതാണ് സദയത്തിലെ ക്ലൈമാക്‌സ് രംഗം. മോഹന്‍ലാല്‍ അഭിനയിക്കുകയാണ് എന്ന് തോന്നുകയേ ഇല്ല. കണ്ടു നോക്കൂ..

English summary
Sibi Malayil about magical acting of Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam