»   » മുതിര്‍ന്ന താരങ്ങളായ സലീം കുമാറും ദിലീപും ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു!

മുതിര്‍ന്ന താരങ്ങളായ സലീം കുമാറും ദിലീപും ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടാവുന്ന വിവാദങ്ങള്‍ക്ക് വീണ്ടും ശക്തി പ്രാപിച്ചു വരികയാണ്. നടിക്കെതിരെ ദിലീപും നടന്‍ സലീം കുമാറും നടത്തിയ പ്രസ്താവനകളാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സിബി മലയില്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഹൃദയസ്പര്‍ശിയായ ഈ ഹ്രസ്വചിത്രം കണ്ടാല്‍ അപരിചിതത്വം ആര്‍ക്കും തോന്നുകയില്ല!!

നടിക്കെതിരെ ദിലീപും സലീം കുമാറും നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ ശരിയായില്ലെന്നും സലീം കുമാറിനെ പോലുള്ള മുതിര്‍ന്ന താരങ്ങള്‍ ഇത്തരം പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ കുറച്ച് കൂടി ശ്രദ്ധിക്കണമായിരുന്നെന്നും സിബി മലയില്‍ പറയുന്നു. ഈ വിഷയത്തില്‍ വിവേക പൂര്‍ണമായ പ്രതികരണങ്ങളാണ് ആവശ്യം. അവിടെ വൈകാരികമായ പ്രതികരണങ്ങള്‍ക്ക് സ്ഥാനമില്ല.

sibi-malayil

നടിയെ നുണ പരിശോധനയ്ക്ക വിധേയമാക്കണമെന്നായിരുന്നു സലീം കുമാര് ഫേസ്ബുക്കിലുടെ പറഞ്ഞിരുന്നത്. ദിലീപ് ഒരു ചാനല്‍ ചര്‍ച്ചയിലാണ് നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിയും നടിയും തമ്മില്‍ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടത്.

ലോകസുന്ദരിയുമായുള്ള പ്രണയത്തിന് മുമ്പ് സല്‍മാന്‍ ഖാന്റെ വിവാഹം നിശ്ചയിച്ചിരുന്നു!

ഇരു താരങ്ങളുടെയും പ്രസ്തവാനകള്‍ പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. സലീം കുമാര്‍ ഫേസ്ബുക്കിലുടെ തന്നെ താന്‍ പറഞ്ഞ കാര്യത്തില്‍ വീഴ്ച വന്നതിന് മാപ്പ് പറഞ്ഞിരുന്നു.

English summary
Sibi Malayil against views of Salim Kumar and Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam