»   » വിനയനെ കണ്ടപ്പോള്‍ സിബി മലയില്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി; അസൂയയോ?

വിനയനെ കണ്ടപ്പോള്‍ സിബി മലയില്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി; അസൂയയോ?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയ്ക്കകത്തുള്ളവര്‍ തമ്മിലുള്ള ശത്രുത പരസ്യമായ രഹസ്യമാണ്. സംവിധായകന്‍ വിനയന് സിനിമയ്ക്കകത്ത് ഒരുപാട് ശത്രുക്കളുണ്ടെന്നതും ആളുകള്‍ക്കറിയാം. ഇപ്പോള്‍ പൊതുവേദിയില്‍ വിനയനോടുള്ള ശത്രുത പ്രകടിപ്പിച്ചിരിയ്ക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.

'ആ സിനിമ വിജയിച്ചില്ലായിരുന്നെങ്കില്‍ വിനയന് പലതും നഷ്ടപ്പെടുമായിരുന്നു'

വിനയന്‍ ഭദ്രദീപം കൊളുത്തേണ്ട ചടങ്ങില്‍ നിന്ന് സിബി മലയില്‍ ഇറങ്ങിപ്പോയത്രെ. എറണാകുളത്തെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ വച്ച് നടന്ന മള്‍ബറീസ് എന്ന ചിത്രത്തില്‍ പൂജാ ചടങ്ങിലായിരുന്നു സംഭവം.

നിര്‍മാതാവും സംവിധായകനുമായ കണ്ണന്‍ പെരുമുടിയൂരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. സിബി മലയിലിന്റെ പെരുമാറ്റം തുടക്കം മുതലേ ശത്രുതയോടെയായിരുന്നു എന്ന് കണ്ണന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം

വിനയനെ കണ്ടതുമുതല്‍ സിബി മലയില്‍ അസ്വസ്ഥന്‍

എറണാകുളത്തെ ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ വച്ചായിരുന്നു ബിജുലാല്‍ സംവിധാനം ചെയ്യുന്ന മള്‍ബറീസ് എന്ന ചിത്രത്തിന്റെ പൂജ. സിബി മലയില്‍ മുന്‍നിരയില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. തൊട്ടുപിറകെ വിനയനും എത്തി. വിനയനെ കണ്ടതുമുതല്‍ സിബി മലയില്‍ അസ്വസ്ഥനായിരുന്നു.

ബൊക്ക വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി

ചടങ്ങിനായി വിനയെ വേദിയിലേക്ക് ക്ഷണിച്ചതോടെ സിബി മലയില്‍ എഴുന്നേറ്റ് പുറത്തേക്ക് പോയി. പരിപാടിയുടെ ഭാഗമായി സംഘാടകര്‍ നല്‍കിയ ബൊക്ക പോകുന്ന പോക്കില്‍ വലിച്ചെറിഞ്ഞിട്ടാണത്രെ സിബി മലയില്‍ ഇറങ്ങിപ്പോയത്.

സംഘാടകര്‍ വിളിച്ചെങ്കിലും സബി മലയില്‍ വന്നില്ല

സംഘാടകര്‍ മൈക്കിലൂടെ സിബി മലയിലിനെ വിളിച്ചെങ്കിലും അദ്ദേഹം വന്നില്ലത്രെ. ഇതൊക്കെ കണ്ടത് കൊണ്ടാവാം ഒരു ചിരിയോടെയാണത്രെ വിനയന്‍സംസാരിച്ചു തുടങ്ങിയത്. ചലച്ചിത്രകാരന്മാരുടെ നിലയ്ക്കും വിലയ്ക്കും ചേരാത്ത പെരുമാറ്റമാണ് സിബി മലയിലിന്റെ ഭാഗത്തുനിന്നും ഉണ്ടാത് എന്ന് കണ്ണന്‍ പറയുന്നു.

ഇത് വായിക്കൂ, സിബി മലയിലിന് അസൂയയോ?

സംഭവത്തെ കുറിച്ച് കണ്ണന്‍ പെരുമൂടിയൂര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് മുഴുവനായി വായിക്കൂ..

English summary
Sibi Malayil boycotts function as he refuses to share dais with Vinayan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam