മോഹന്‍ലാലിന്റെ അഭിനയത്തിന് സിബി മലയില്‍ നല്‍കിയത് 100 ല്‍ 2 മാര്‍ക്ക്!

By Aswathi

സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന് ആദ്യത്തെ രണ്ട് ദേശീയ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ ലാലെന്ന പുതുമുഖ നടന് സിബി മലയില്‍ കൊടുത്ത മാര്‍ക്ക് എത്രയാണെന്നറിയാമോ, നൂറില്‍ രണ്ട്.!

കഥ നടക്കുന്നത് 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ക്കായി ഓഡീഷന്‍ നടക്കുന്ന കാലം. നവോദയയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതും പുതുമുഖ താരങ്ങളാണ്.

mohanlal-sibimalayil

ഫാസിലും ചിത്രത്തിന്റെ നിര്‍മാതാവ് ജിജോയും അസോസിയേറ്റ് ഡയറക്ടറായ സിബി മലയിലുമാണ് പുതുമുഖ നടന്മാരെ തിരഞ്ഞെടുക്കുന്നത്. ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്ന നടന്‍ വന്നു. നീണ്ട മുഖവും ചുരുണ്ട നീണ്ട മുഖവുമുള്ള നടന്റെ അഭിനയത്തിന് ഫാസിലും ജിജോയും നൂറില്‍ തണ്ണൂറിന് മുകളില്‍ മാര്‍ക്ക് നല്‍കിയപ്പോള്‍ സിബി മലയില്‍ നല്‍കിയത് വെറും രണ്ട് മാര്‍ക്ക്!

എന്നാലും വില്ലനായി ആ നടന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. ആ പുതുമുഖമാണ് നമ്മുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. സിബി മലയില്‍ തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X