»   » ജഗതിയ്ക്ക് അവാര്‍ഡ് നല്‍കിയതില്‍ അനൗചിത്യം: സിബി

ജഗതിയ്ക്ക് അവാര്‍ഡ് നല്‍കിയതില്‍ അനൗചിത്യം: സിബി

Posted By:
Subscribe to Filmibeat Malayalam
Jagathy
കൊച്ചി: ജഗതി ശ്രീകുമാര്‍ എന്ന അതുല്യ നടന് മികച്ച കൊമേഡിയന്‍ പുരസ്‌കാരം നല്‍കിയതില്‍ അനൗചിത്യമുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍. ജഗതി ശ്രീകുമാര്‍ എന്ന നടനെ ഒരു ഹാസ്യനടന്‍ എന്ന ലേബലില്‍ ഒതുക്കാന്‍ കഴിയില്ല. മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ജഗതിയ്ക്ക് ഇതിനേക്കാള്‍ വലിയ അംഗീകാരം നല്‍കേണ്ടതായിരുന്നു.

അവാര്‍ഡ് നിര്‍ണയത്തില്‍ ഒരു നടനെ കൊമേഡിയനെന്നും സീരിയസ് നടനെന്നും വേര്‍തിരിക്കുന്നത് അനൗചിത്യമാണ്. മികച്ച നടന്‍, മികച്ച രണ്ടാമത്തെ നടന്‍ എന്നിങ്ങനെ അവാര്‍ഡുകള്‍ നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ കോമഡി ചെയ്യുന്ന ആള്‍ക്ക് ഒരു അവാര്‍ഡ്, സീരിയസ് വേഷം ചെയ്യുന്ന ആള്‍ക്ക് മറ്റൊരവാര്‍ഡ് എന്ന രീതിയിലുള്ള തരംതിരിവ് ശരിയല്ലെന്നും സിബി മലയില്‍ പറഞ്ഞു.

ഒരഭിനേതാവിനെ വിലയിരുത്തേണ്ടത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവണം. ഏതു ഭാവമാണ് അവതരിപ്പിച്ചത് എന്നതല്ല മറിച്ച് എങ്ങനെ അവതരിപ്പിച്ചു എന്നതാണ് വിലയിരുത്തേണ്ടത്. ജഗതിയെ ഒരു കൊമേഡിയന്‍ എന്ന നിലയിലേയ്ക്ക ് മാത്രം താഴ്ത്തിക്കെട്ടരുതെന്നും സിബി മലയില്‍ പറഞ്ഞു.

English summary
But this is Jagathy’s first State award for the best comedian though (the award was reintroduced in 2008 after being given way only once in 1972).

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X