twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് ഞാന്‍ രണ്ട് മാര്‍ക്ക് കൊടുത്തിട്ട് നാല് പതിറ്റാണ്ട്,ഓര്‍മ്മകള്‍ പങ്കുവെച്ച് സിബി മലയില്‍

    By Midhun Raj
    |

    മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയിലാണ് സിനിമ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുളളത്. ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ വേഷം നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. നായകനെ വെല്ലുന്ന പ്രതിനായക വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന കഥാപാത്രമാണ്.

    ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

    1980 ഡിസംബര്‍ 25നാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയ്യേറ്ററുകളിലെത്തിയത്. മോഹന്‍ലാലിനൊപ്പം ശങ്കര്‍, പൂര്‍ണിമ ഭാഗ്യരാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത് നാല്‍പത് വര്‍ഷം തികഞ്ഞത് കഴിഞ്ഞ ദിവസമാണ്.

    ചിത്രത്തിന്‌റെ നാല്‍പതാം വാര്‍ഷികത്തില്‍

    ചിത്രത്തിന്‌റെ നാല്‍പതാം വാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ സിബി മലയിലിന്‌റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ഫാസിലിന്‌റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സംവിധായകനാണ് സിബി മലയില്‍. അന്ന് ഓഡീഷനിലൂടെ പുതുമുഖ നടന്മാരെ തിരഞ്ഞെടുക്കാന്‍ സിബി മലയിലും ഫാസിലിനൊപ്പം ഉണ്ടായിരുന്നു.

    സംവിധായകന്‍ ഫാസിലിനും നിര്‍മ്മാതാവ്

    സംവിധായകന്‍ ഫാസിലിനും നിര്‍മ്മാതാവ് ജിജോയ്ക്കുമൊപ്പം ആണ് സിബി മലയിലും എത്തിയത്. അന്ന് വില്ലന്‍ വേഷത്തിലേക്കുളള ഒഡീഷനില്‍ പങ്കെടുക്കാന്‍ മോഹന്‍ലാലും എത്തി. ഫാസിലും നിര്‍മ്മാതാവും മോഹന്‍ലാലിന് അന്ന് നൂറില്‍ തൊണ്ണൂറിന് മുകളില്‍ മാര്‍ക്ക് നല്‍കിയപ്പോള്‍ സിബി മലയില്‍ നല്‍കിയത് വെറും രണ്ട് മാര്‍ക്ക് മാത്രമാണ്.

    എന്നാലും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ

    എന്നാലും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനായി മോഹന്‍ലാല്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം ഇത്തവണ ക്രിസ്തുമസ് പുലരിയിലേക്ക് തന്നെ ആദ്യം വിളിച്ചുണര്‍ത്തിയത് മോഹന്‍ലാല്‍ ആണെന്ന്
    സിബി മലയില്‍ തന്‌റെ പുതിയ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്‌റെ നാല്‍പതാം വാര്‍ഷികത്തിലാണ് സംവിധായകന്‌റെ പുതിയ പോസ്റ്റ് വന്നത്‌.

    സിബി മലയിലിന്‌റെ വാക്കുകളിലേക്ക്

    സിബി മലയിലിന്‌റെ വാക്കുകളിലേക്ക്: ഈ ക്രിസതുമസ് പുലരിയിലേക്ക് എന്നെ വിളിച്ചുണര്‍ത്തിയത് ലാലാണ്. ആശംസകള്‍ നേര്‍ന്നുകൊണ്ട് ഓര്‍മ്മപ്പെടുത്തിയത് അദ്ദേഹത്തിന് ഞാന്‍ രണ്ട് മാര്‍ക്ക് കൊടുത്തിട്ട് നാല് പതിറ്റാണ്ട് ആയ കാര്യമാണ്. അതെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ വിരിഞ്ഞിട്ട് ഇന്നേക്ക് നാല്‍പത് വര്‍ഷങ്ങള്‍. പിന്നെ ജോക്കുട്ടന്‍ (ജിജോ) എന്നെ വിളിച്ചു.

    ഞാന്‍ പാച്ചിയെ (ഫാസില്‍) വിളിച്ചു

    ഞാന്‍ പാച്ചിയെ (ഫാസില്‍) വിളിച്ചു, കൊടൈക്കനാലിന്‌റെ സുഖമുളള കുളിരാര്‍ന്ന ഓര്‍മ്മകളുടെ ഒരു കുത്തൊഴുക്ക് ഞങ്ങള്‍ ഓരോരുത്തരുടെയും ഉളളിലൂടെ കടന്നുപോകുന്നത് ഞാനറിയുന്നു. പപ്പ (നവോദയ അപ്പച്ചന്‍), അശോക് കുമാര്‍ സര്‍, ശേഖര്‍ സാര്‍, ആലുമൂടന്‍ ചേട്ടന്‍. പ്രതാപചന്ദ്രന്‍ ചേട്ടന്‍, ക്യാമറ അയ്യപ്പന്‍, സൗണ്ട് കുറുപ്പ് എസ്എല്‍ പുരം ആനന്ദ്, മ്യൂസിക്ക് ഗുണശേഖര്‍ വിടപറഞ്ഞുപോയ എല്ലാ പ്രിയപ്പെട്ടവരെയും ഓര്‍ക്കുന്നു.

    Recommended Video

    Director Jeethu Joseph Revealed About Mohanlal's Dedication In Drishyam 2
    എനിക്കും ലാലിനും

    എനിക്കും ലാലിനും ഓര്‍മ്മകള്‍ ഇനിയുമുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ പിറകോട്ട് നടത്തുന്ന നീലഗിരിയുടെ തണുത്തുറഞ്ഞ ഓര്‍മ്മകള്‍, ദേവദൂതന്‌റെ സുഖനൊമ്പരങ്ങള്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍. ദേവദൂതന് ഇരുപത് വയസ്, നന്ദി, പ്രിയ ലാലും ഒരുമിച്ചുളള ഓര്‍മ്മകളുടെ മറുകര കൈകളിലേക്ക് കുട്ടിക്കൊണ്ടുപോയതിന്, സിബി മലയില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

    Read more about: mohanlal sibi malayil
    English summary
    sibi malayil remembering mohanlal's manjil virinja pookal on its 40th release anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X