twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍! വിനീത് ശ്രീനിവാസന്‍ ചിത്രം മനോഹരത്തിലെ പുതിയ ഗാനം

    By Midhun Raj
    |

    വിനീത് ശ്രീനിവാസന്റെതായി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന ചിത്രമാണ് മനോഹരം. അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം നടന് ലഭിച്ച മൂന്നാമത്തെ വിജയ ചിത്രം കൂടിയാണ് മനോഹരം. പാലക്കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ അന്‍വര്‍ സാദിക്കാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഓര്‍മ്മയുണ്ടോ ഈ മുഖത്തിന് ശേഷമാണ് ഈ കുട്ടുകെട്ട് മലയാളത്തില്‍ വീണ്ടും ഒന്നിച്ചിരിക്കുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

    manoharam

    മനോഹരത്തിന് വേണ്ടി സിദ് ശ്രീറാം ആലപിച്ച അകലെ എന്നു തുടങ്ങുന്ന ഗാനമാണ് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ജോ പോളിന്റെ വരികള്‍ക്ക് സഞ്ജീവ് തോമസാണ് പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്. ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായി ഒരുങ്ങിയ സിനിമയില്‍ പെയിന്ററായ മനു എന്ന കഥാപാത്രമായിട്ടാണ് വിനീത് ശ്രീനിവാസന്‍ അഭിനയിച്ചത്. വിനീതിനൊപ്പം ഇന്ദ്രന്‍സും ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

    മുണ്ടു മടക്കി മാസ് ഗെറ്റപ്പില്‍ പൃഥ്വിരാജ്! അയ്യപ്പനും കോശിയും ലൊക്കേഷന്‍ ചിത്രം വൈറല്‍മുണ്ടു മടക്കി മാസ് ഗെറ്റപ്പില്‍ പൃഥ്വിരാജ്! അയ്യപ്പനും കോശിയും ലൊക്കേഷന്‍ ചിത്രം വൈറല്‍

    ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അപര്‍ണ ദാസ് നായികയാവുന്ന ചിത്രത്തില്‍ ദീപക് പറമ്പോല്‍, ഹരീഷ് പേരടി, കലാരഞ്ജിനി, ശ്രീലക്ഷ്മി, ജൂഡ് ആന്റണി ജോസഫ്, അഹമ്മദ് സിദ്ധിഖ്, വികെ പ്രകാശ്, ഡല്‍ഹി ഗണേഷ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലും ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എകെ സുനിലുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    English summary
    Sid Sriram's Manoharam Movie Song Released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X