ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടയാ?
ദിലീപിന്റെ ചന്ദ്രേട്ടനോ, അതാരാണെന്നോ. അതറിയണമെങ്കില്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ സിനിമ കാണണം. ദിലീപിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരാണ് 'ചന്ദ്രേട്ടന്‍ എവിടയാ' എന്ന്.
'നിദ്ര' എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യന്ന ചിത്രത്തില്‍ അനുശ്രീയും തെന്നിന്ത്യന്‍ താരം വേദികയുമാണ് നായികമാര്‍. 'ശൃംഗാരവേലന്' ശേഷം വേദികയും ദിലീപും വീണ്ടും ഒന്നിക്കുകയാണ് സിദ്ധാര്‍ത്ഥ് ചിത്രത്തിലൂടെ

ദിലീപിനെയും അനുശ്രീയെയും വേദികയെയും കൂടാതെ പ്രതാപ് പോത്തന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍, കെ പി എ സി ലളിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇതില്‍ ടൈറ്റില്‍ നാമം ആരുടെയാണെന്ന് കാര്യം സസ്‌പെന്‍സാണ്.
ഹാന്റ്‌മേഡ് ഫിലീംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും ഷൈജു കാളിദാസും സമീര്‍ താഹിറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് എച്ചിക്കാനത്തിന്റെയാണ് കഥ. ഷൈജു കാളിദാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് പ്രസാദ് പിള്ളയാണ്.


Click it and Unblock the Notifications