സിദ്ധാര്‍ത്ഥും സമാന്തയും പിരിഞ്ഞു ?

By Aswathi

ചിമ്പുവിനും ഹന്‍സികയ്ക്കും ശേഷം ഇതാ കോളിവുഡില്‍ മറ്റൊരു പ്രണയ ജോഡികള്‍ കൂടെ വേര്‍പിരിയുന്നതായി വാര്‍ത്തകള്‍. പരസ്യമായും അല്ലാതെയും പല വേദികളിലും സിദ്ദാര്‍ത്ഥും സമാന്തയും തങ്ങളുടെ പ്രണയം സമ്മതിച്ചതാണ്. ഇപ്പോള്‍ കേള്‍ക്കുന്നു ഇരുവരും പിരിയുകയാണെന്ന്.

കോളിവുഡില്‍ ഇപ്പോള്‍ സമാന്തയ്ക്ക് നല്ല കാലമാണ്. കൈ നിറയെ ചിത്രങ്ങള്‍. അഞ്ചാന്‍ എന്ന ചിത്രത്തില്‍ ഗ്ലാമറസ്സായത് കൂടിപ്പോയപ്പോള്‍ സിദ്ധാര്‍ത്ഥ് സമാന്തയെ വേണ്ടെന്ന് പറഞ്ഞതായി ചില തമിഴ് മാഗസിനുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

siddharth-and-samantha

അങ്ങനെ ഇരിക്കുമ്പോള്‍ സിദ്ധാര്‍ത്ഥിന്റെ 'എനക്കുള്‍ ഒരുവന്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിന് വന്ന് സമാന്ത ആ കിംവദികള്‍ അവസാനിപ്പിച്ചു. അതിന്റെ കെട്ടടങ്ങും മുമ്പാണ് പുതിയ ഗോസിപ്പ്. സമാന്തയ്ക്ക് ഇപ്പോള്‍ സിനിമകളില്‍ മാത്രമേ ശ്രദ്ധയുള്ളൂ എന്നാണ് കേള്‍ക്കുന്നത്.

എന്നാല്‍ തങ്ങളുടെ ബന്ധത്തെ കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തരുതെന്ന് പറഞ്ഞ് സമാന്ത ട്വീറ്റ് ചെയ്തു. ഞാന്‍ ഒരു ഇരയെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതായി കണ്ടു. ഞാന്‍ ഇരയല്ല. സിദ്ധാര്‍ത്ഥ് നല്ല മനുഷ്യനാണ്. ഇത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണെന്നൊക്കെ പറഞ്ഞാണ് സമാന്തയുടെ ട്വീറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X