അക്കോസേട്ടന്റെ ഉണ്ണിക്കുട്ടന്‍, ഇടവപ്പാതിയുടെ ട്രെയിലര്‍ കാണൂ..
വര്‍ഷങ്ങള്‍ക്ക് മുമ്പ് യോദ്ധയില്‍ മോഹന്‍ലാലിനും ജഗതിക്കുമൊപ്പം ഉണ്ണികുട്ടനായി അഭിനയിച്ച നേപ്പാളിയന്‍ ബാലനെ മലയാളികള്‍ക്ക് എത്ര കണ്ടാലും മതിയാവില്ല. യോദ്ധ എന്ന ചിത്രം വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ഒരു കാരണം ഉണ്ണികുട്ടന്‍ എന്ന സിദ്ധാര്‍ത്ഥ് ലാമ തന്നെ.
വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ലാമ വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് ലാമ വീണ്ടും മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്.

ടിബറ്റിന്റെ പശ്ചാത്തിലാണ് ചിത്രം ഒരുക്കുന്നത്. സിദ്ധാര്‍ത്ഥിനൊപ്പം മനീഷ കൊയിരാള, ഊര്‍മ്മിള ഉണ്ണിയുടെ മകന്‍ ഉത്തര എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. മോഹന്‍ സിത്താര, രമേശ് നാരായണന്‍, മോഹന്‍ സിത്താര എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വിക്കുന്നത്. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ട്രെയിലര്‍ കാണൂ..
പൂര്‍ണിമ ഇമേജ് ലൊക്കേഷന്‍സിന്റെ ബാനറില്‍ ഷിജു സുദേവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെര്‍ക്കാറ, ചിത്രദുര്‍ഗ്ഗ, കാണ്മണ്ഡു എന്നിവടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.


Click it and Unblock the Notifications











