പുതിയ ചിത്രവുമായി സിദ്ധാര്‍ഥ് ശിവ, ആസിഫും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായികാനായകന്‍മാരായി ആസിഫ് അലിയും പാര്‍വതിയും. നവാഗതനായ മനു അശോകിന്റെ ഉയിരേ എന്ന ചിത്രത്തിന്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇരുവരും ഇപ്പോള്‍. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന പുതിയ ചിത്രമാണ് ഉയരെ. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇരുവരും നേരത്തേ മഹേഷ് നാരായണന്റെ ടേക്ക് ഓഫില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.
നൂറ്റൊന്നു ചോദ്യങ്ങള്‍ എന്ന് ചിത്രവുമായാണ് സിദ്ധാര്‍ഥ് ശിവ സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ആ ചിത്രത്തിലൂടെ ഏറ്റവും മികച്ച സംവിധായകനുള്ള ആ വര്‍ഷത്തെ അവാര്‍ഡ് സിദ്ധാര്‍ഥ് സ്വന്തമാക്കി. നിവിന്‍ പോളിയെ നായകനാക്കി സഖാവ് എന്ന ചിത്രമാണ് ഇതിന് മുമ്പ് സിദ്ധാര്‍ഥിന്റെതായി പുറത്തിറങ്ങിയത്.

മാര്‍ച്ചില്‍ സിദ്ധാര്‍ഥ് ശിവയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. നിര്‍മ്മാണം ബെന്‍സി പ്രൊഡക്ഷന്‍സ് ആണെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











