ദുല്‍ഖറിന് വേണ്ടി സിദ്ദിഖ് വാദിച്ചു! നീയായിട്ട് അവനെ ആ ശീലം പഠിപ്പിക്കരുതെന്ന് മമ്മൂട്ടിയുടെ കമന്‍റ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രന്‍ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു താരം. മകന്‍ സ്വന്തമായ നിലയില്‍ വളരട്ടെയെന്ന നിലപാടിലായിരുന്നു മമ്മൂട്ടി. ആ നിലപാടിനെക്കുറിച്ച് കൃത്യമായി അറിയുന്ന ദുല്‍ഖര്‍ തന്‍രെ സ്ഥാനം രേഖപ്പെടുത്തുകയായിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സജീവമാണ് താരം ഇപ്പോള്‍.

ദുല്‍ഖറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഉസ്താദ് ഹോട്ടല്‍. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ അനുഭവത്തെക്കുറിച്ചും ദുല്‍ഖറിന്റെ പ്രകടനത്തെക്കുറിച്ചും പറഞ്ഞ് സിദ്ദിഖ് എത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. വളരെ മനോഹരമായ പ്രകടനം കാഴ്ചവെച്ച ദുല്‍ഖറിനെക്കുറിച്ചായിരുന്നു സിദ്ദിഖ് പറഞ്ഞത്. ആ രംഗം വീണ്ടും ചിത്രീകരിക്കാനായി ആവശ്യപ്പെട്ടപ്പോള്‍ താന്‍ സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ആ സംഭവത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

വീണ്ടും ചിത്രീകരിക്കണം

വീണ്ടും ചിത്രീകരിക്കണം

നെഞ്ചോട് ചേര്‍ന്നുനിന്ന് കരയുന്ന ദുല്‍ഖറിന്റെ ഹൃദയം പിടിക്കുന്നത് ശരിക്കും അറിയാന്‍ കഴിഞ്ഞിരുന്നു. ശരിക്കും പൊട്ടിക്കരയുകയായിരുന്നു അവന്‍. രണ്ടോ മൂന്നോ സിനിമ ചെയ്യുമ്പോള്‍ത്തന്നെ കഥാപാത്രവുമായി ഇത്രയും അടുപ്പമുണ്ടാകുമോയെന്ന അത്ഭുതത്തിലായിരുന്നു താനെന്ന് സിദ്ദിഖ് പറയുന്നു. ഷൂട്ടിംഗിന് ശേഷം ഈ രംഗം വീണ്ടും ചിത്രീകരിക്കണമെന്നായിരുന്നു ക്യാമറാമാന്‍ പറഞ്ഞ്. എന്താണ് പ്രശ്‌നമെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അത് നിങ്ങള്‍ക്ക് മനസ്സിലാവില്ലെന്നായിരുന്നു പറഞ്ഞത്.

പറ്റില്ലെന്ന് പറഞ്ഞു

പറ്റില്ലെന്ന് പറഞ്ഞു

എന്ത് പ്രശ്‌നമായാലും ആ രംഗം വീണ്ടും ചിത്രീകരിക്കുന്നതിനോട് സിദ്ദിഖിന് താല്‍പര്യമുണ്ടായിരുന്നില്ല. താന്‍ വീണ്ടും ആ രംഗം ചെയ്യില്ലെന്നുള്ള വാശിയിലായിരുന്നു അദ്ദേഹം. പുതുമുഖ താരങ്ങളെ ഈ രീതിയില്‍ ടോര്‍ച്ചര്‍ ചെയ്യരുതെന്നായിരുന്നു അദ്ദേഹം ക്യാമറാമാനോട് പറഞ്ഞത്. കഥാപാത്രത്തോട് അത്രയും ഇഴുകിച്ചേര്‍ന്നായിരുന്നു ദുല്‍ഖര്‍ അഭിനയിച്ചത്. ഇനിയും അതിന് കഴിയുമോയെന്ന ആശങ്കയായിരുന്നു സിദ്ദിഖിനുണ്ടായിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
മമ്മൂട്ടിയുടെ കോള്‍

മമ്മൂട്ടിയുടെ കോള്‍

ദുല്‍ഖറിന്റെ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ നടന്ന സംഭവത്തെക്കുറിച്ച് മമ്മൂട്ടിയും അറിഞ്ഞിരുന്നു. അദ്ദേഹം സിദ്ദിഖിനെ വിളിച്ച് കാര്യങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. എന്തിനാണ് വീണ്ടും ചെയ്യിപ്പിക്കരുതെന്ന് പറഞ്ഞതെന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്. അങ്ങനെ ചോദിക്കാനുണ്ടായ കാരണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. എന്തിനാണ് ക്യാമറമാനുമായി വഴക്കിട്ടതെന്ന് മമ്മൂട്ടി ചോദിച്ചപ്പോഴാണ് സിദ്ദിഖ് സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞത്.

അവര്‍ ചെയ്യും

അവര്‍ ചെയ്യും

അത്രയും തീവ്രമായി ദുല്‍ഖറിന് വീണ്ടും ആ രംഗം ചെയ്യാനാവുമോയെന്നോര്‍ത്തായിരുന്നു സിദ്ദിഖ് കണ്‍ഫ്യൂഷനിലായത്. നമ്മളുടെ മക്കളായത് കൊണ്ടാണ് നമുക്ക് ഇങ്ങനെ തോന്നുന്നതെന്നും അവര് ചെയ്യുമായിരിക്കും, ചെയ്യും. അങ്ങനെ പഠിക്കട്ടെ. ഒരു ഷോട്ട് ഒരിക്കലേ ചെയ്യൂ എന്ന രീതി നീയായിട്ട് അവനെ പഠിപ്പിക്കണ്ട. രണ്ടും മമൂന്നും തവണ അത് ചെയ്തുവരട്ടെയെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X