മോഹന്‍ലാലിന്‍റെ പരിക്ക് സീരിയസാണെന്ന് മനസ്സിലായത് അപ്പോള്‍! വെളിപ്പെടുത്തലുമായി സിദ്ദിഖ്!
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായ മോഹന്‍ലാലിന്റെ പരിക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെയും ചര്‍ച്ചയായിരുന്നു. കൈക്ക് സര്‍ജറി ചെയ്തിരുന്നുവെങ്കിലും വിശ്രമമില്ലാതെ ഓടിനടക്കുകയായിരുന്നു താരം. ബിഗ് ബോസിലും റാമിലുമൊക്കെയായി ആകെ സജീവമാണ് അദ്ദേഹം. ബിഗ് ബ്രദറില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെയായിരുന്നു വിശദാംശങ്ങള്‍ ലഭ്യമായത്. പരിക്കേറ്റ് കൈ വെച്ച് ബിഗ് ബ്രദര്‍ പൂര്‍ത്തിയാക്കിയ മോഹന്‍ലാലിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകനായ സിദ്ദിഖ്.
ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒരുമിച്ചത് ഈ സിനിമയിലായിരുന്നു. വിദേശയാത്രയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന് പരിക്കേറ്റത്. കുടുംബവുമൊത്തുള്ള യാത്രയായിരുന്നു. പരിക്ക് പറ്റിയ കാര്യത്തെക്കുറിച്ച് ആദ്യമൊന്നും തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് സിദ്ദിഖ് പറയുന്നു. ചെറിയ വേദനയേ ഉള്ളൂവെന്ന് പറഞ്ഞ് ഷൂട്ടിംഗിനായി എത്തുകയായിരുന്നു അദ്ദേഹം. ആ പരിക്കും വെച്ച് നാല് ദിവസമാണ് അദ്ദേഹം ഫൈറ്റ് രംഗങ്ങള്‍ ചെയ്തത്. ചെറിയ കാര്യമല്ല അത്. പരിക്ക് വെച്ച് ഇങ്ങനെയൊന്നും ചെയ്യല്ലേയെന്ന് അനൂപ് മേനോന്‍ എഴുതിയിരുന്നു.

തനിക്ക് നല്ല സുഖമില്ല, ഷൂട്ട് നിര്‍ത്തി വെക്കണമെന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. എന്നാല്‍ അതായിരുന്നില്ല അദ്ദേഹം ചെയ്തത്. സര്‍ജറിക്കായി പോവുന്നതിനിടയിലായിരുന്നു പരിക്കിന്റെ തീവത്രയെക്കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയതെന്നും സിദ്ദിഖ് പറയുന്നു. പരിക്കിനെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കില്‍ ഷൂട്ടിംഗ് നിര്‍ത്തി വെക്കാമായിരുന്നുവല്ലോയെന്നായിരുന്നു താന്‍ അദ്ദേഹത്തോട് പറഞ്ഞതെന്നും സംവിധായകന്‍ പറയുന്നു. അങ്ങനെ ചെയ്താല്‍ നമ്മുടെ റിലീസ് നീണ്ടുപോവില്ലെന്നായിരുന്നു മോഹന്‍ലാല്‍ തന്നോട് തിരിച്ചുചോദിച്ചത്.


Click it and Unblock the Notifications











