മോഹൻലാലിനോടൊപ്പം സിദ്ദിഖും! മരക്കാര്‍ അറബിക്കടലിന്റെ സിംഹം ക്യാരക്ടർ പോസ്റ്റർ
പ്രേക്ഷകർ ഏറെ ആകാംക്ഷയോട് കാത്തിരിക്കുന്ന കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോളിവുഡിന്റെ ഹിറ്റ് കൂട്ട്ക്കെട്ടായ പ്രിയദർശൻ- മോഹൻലാൽ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. മാർച്ചിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിടുകയാണ് അണിയറ പ്രവർത്തകർ.

ഇപ്പോഴിത സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് മരക്കാർ ടീം. പട്ടു മരയ്ക്കാർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിദ്ദിഖിക്കിന്റെ ക്യാരക്ടർ പോസ്റ്ററിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ജു വാര്യരുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരുന്നു. സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. കീർത്തി സുരേഷ് ,അർജുൻ സർജ എന്നിവരുടെ ഫസ്റ്റ്ലുക്കും പുറത്തു വന്നിരുന്നു.
മോഹൻലാലിനോടൊപ്പം വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ് തുടങ്ങിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരുകയാണ്. മാര്‍ച്ച് 26നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.


Click it and Unblock the Notifications