സിദ്ദിഖ്‌ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു

By Staff

ഏറെക്കാലത്തെ ഇടവേളയ്‌ക്കുശേഷം സംവിധായകന്‍ സിദ്ദിഖ്‌ മലയാളത്തില്‍ തിരിച്ചെത്തുന്നു. ദിലീപ്‌ നായകനാകുന്ന എന്ന ചിത്രം സംവിധാനം ചെയ്‌തുകൊണ്ടാണ്‌ സിദ്ദിഖ്‌ മനലയാളത്തില്‍ പുനപ്രവേശം നടത്തുന്നത്‌.

2003ല്‍ മമ്മൂട്ടിയെ നായകനാക്കി ക്രോണിക്ക്‌ ബാച്ച്‌ലര്‍ എന്ന ചിത്രമാണ്‌ സിദ്ദീഖ്‌ മലയാളത്തില്‍ ചെയ്‌ത അവസാനത്തെ ചിത്രം. വ്യാജ സിഡികള്‍ അരങ്ങുവാഴുന്ന കാലം കഴിഞ്ഞുമാത്രമേ താന്‍ മലയാളത്തില്‍ പടമെടുക്കുകയുള്ളുവെന്ന്‌ സിദ്ദീഖ്‌ മുമ്പ്‌ പറഞ്ഞിരുന്നു.

അഞ്ചുവര്‍ഷത്തെ ഇടവേളയ്‌ക്കിടയില്‍ തമിഴില്‍ സാധുമിരണ്ടാല്‍ എന്ന ഒരു ചിത്രം മാത്രമാണ്‌ സിദ്ദിഖ്‌ സംവിധാനം ചെയ്‌തത്‌. കാവ്യാ മാധവനും പ്രസന്നയുമായിരുന്നു ഇതിലെ നായികാനായകന്മാര്‍.

ബോഡിഗാര്‍ഡിന്‌ ശേഷം ഒരു മമ്മൂട്ടിച്ചിത്രവും, ഒരു മോഹന്‍ലാല്‍ ചിത്രവും സിദ്ദിഖ്‌ സംവിധാനം ചെയ്യുന്നുണ്ട്‌. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം 2009ലെ വിഷുവിന്‌ പ്രദര്‍ശനത്തിനെത്തുമെന്നാണ്‌ സൂചന.

മോഹന്‍ലാലിന്റെ ചിത്രത്തിന്‌ ശേഷമായിരിക്കും മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുക. മരയ്‌ക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ്‌, ആന്റോ ജോസഫ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ മമ്മൂട്ടിച്ചിത്രം നിര്‍മ്മിക്കുന്നത്‌. ഈ ചിത്രം 2009ലെ ക്രിസ്‌മസിന്‌ പുറത്തിറക്കാനാണ്‌ തീരുമാനമെന്നറിയുന്നു.

ദിലീപ്‌ നായകനാകുന്ന ബോഡിഗാര്‍ഡിന്റെ ചിത്രീകരണം ഓഗസ്‌റ്റില്‍ തുടങ്ങു. ചിത്രം ഈവര്‍ഷം തന്നെ പുറത്തിറങ്ങുമെന്നാണ്‌ കരുതുന്നത്‌. ജോണി സാഗരികയാണ്‌ ബോഡി ഗാര്‍ഡ്‌ നിര്‍മ്മിയ്‌ക്കുന്നത്‌. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ നായകന്മാരാക്കി എടുക്കുന്ന ചിത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X