»   » കിങ് ലയറിന് ശേഷം വീണ്ടുമൊരു ദിലീപ്-സിദ്ദിഖ് ചിത്രം

കിങ് ലയറിന് ശേഷം വീണ്ടുമൊരു ദിലീപ്-സിദ്ദിഖ് ചിത്രം

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമാണ് കിങ് ലയര്‍. ദിലീപും പ്രേമം നായിക മഡോണ സെബാസ്റ്റിനും നായിക-നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. കേരളത്തിലെ കൊച്ചിയിലും കുട്ടനാടും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. അത് കൂടാതെ ഒരു മാസത്തോളം ദുബായിലും ചിത്രീകരിച്ചു.

നര്‍മ്മം കലര്‍ന്ന എന്നാല്‍ ഗൗരവമേറിയ കഥകളായിരുന്നു എന്നും സിദ്ദിഖ്-ലാല്‍ ചിത്രങ്ങളുടെ പ്രത്യേകത. എന്നാല്‍ പുതിയ കിങ് ലയറിന് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുണ്ടെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇനി കിങ് ലയറിന് ശേഷം പുതിയ ചിത്രത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് സിദ്ദിഖ്. ആ ചിത്രം ദിലീപിനെ വച്ച് തന്നെയാകുമെന്ന് സിദ്ദിഖ് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

കിങ് ലയറിന് ശേഷം വീണ്ടുമൊരു ദിലീപ്-സിദ്ദിഖ് ചിത്രം

കിങ് ലയര്‍ റിലീസ് ചെയ്യുന്നതിന് മുമ്പായി പുതിയ ചിത്രത്തെ കുറിച്ച് സിദ്ദിഖ് ചിന്തിച്ച് തുടങ്ങി. ദിലീപിനെ വച്ച് തന്നെയാണ് തന്റെ അടുത്ത ചിത്രമെന്നും സിദ്ദിഖ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യം പറയുന്നത്.

കിങ് ലയറിന് ശേഷം വീണ്ടുമൊരു ദിലീപ്-സിദ്ദിഖ് ചിത്രം

2015ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്. നേരത്തെ ഇതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നതാണ്.

കിങ് ലയറിന് ശേഷം വീണ്ടുമൊരു ദിലീപ്-സിദ്ദിഖ് ചിത്രം

മലയാളത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് രജനികാന്താണത്രേ.

കിങ് ലയറിന് ശേഷം വീണ്ടുമൊരു ദിലീപ്-സിദ്ദിഖ് ചിത്രം

ദിലീപിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന് ശേഷമാണ് ഭാസ്‌കര്‍ ദി റാസ്‌കലിന്റെ തമിഴ് റീമേക്കിലേക്ക് കടക്കുകയുള്ളൂ.

English summary
Siddique to direct Dileep again after King Liar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam