ഫഹദ് ഫാസില്‍ - സിദ്ധിഖ് ചിത്രം ഉപേക്ഷിച്ചു, എന്താ കാര്യം?
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സിദ്ധിഖിന് ഫഹദ് ഫാസിലിന്റെ ഡേറ്റ് കിട്ടിയത്. അങ്ങനെ ഡിസംബറില്‍ ഫഹദിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്ന് വാര്‍ത്തകള്‍ വന്നു.
എന്നാല്‍ ആ ചിത്രം ഉപേക്ഷിച്ചെന്നാണ് ഇപ്പോള്‍ അണിയറയില്‍ നിന്നും കേള്‍ക്കുന്നത്. സിദ്ധിഖ് രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ പോലും പൂര്‍ത്തിയായതാണ്. എന്നിട്ടും സിനിമ ഉപേക്ഷിക്കുന്നതിന്റെ കാര്യം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടില്ല.

ഫഹദ് ഫാസില്‍ - സിദ്ധിഖ് ചിത്രം ഉപേക്ഷിച്ചു, എന്താ കാര്യം?
കഥയും തിരക്കഥയും പൂര്‍ത്തിയാക്കി സിദ്ധിഖ് ഫഹദിന്റെ ഡേറ്റിനായി കാത്തിരിയ്ക്കുകയായിരുന്നു. ഫഹദിനെ അല്ലാതെ മറ്റാരെയും ഈ കഥാപാത്രമായി കാണാന്‍ സിദ്ധിഖിന് കഴിയുമായിരുന്നില്ല

ഫഹദ് ഫാസില്‍ - സിദ്ധിഖ് ചിത്രം ഉപേക്ഷിച്ചു, എന്താ കാര്യം?
ഫഹദിനെ കാത്തിരുന്ന് കാത്തിരുന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ട് നീണ്ട് പോകുകയായിരുന്നത്രെ

ഫഹദ് ഫാസില്‍ - സിദ്ധിഖ് ചിത്രം ഉപേക്ഷിച്ചു, എന്താ കാര്യം?
ഒടുവില്‍ ഫഹദിന്റെ ഡേറ്റ് സിദ്ധിഖ് വാങ്ങി. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനും തീരുമാനിച്ചു.

ഫഹദ് ഫാസില്‍ - സിദ്ധിഖ് ചിത്രം ഉപേക്ഷിച്ചു, എന്താ കാര്യം?
ഫാസിലിന്റെ സഹോദരനും നിര്‍മാതാവുമായ ഖായിസാണ് ചിത്രം നിര്‍മിയ്ക്കാന്‍ തീരുമാനിച്ചത്.

ഫഹദ് ഫാസില്‍ - സിദ്ധിഖ് ചിത്രം ഉപേക്ഷിച്ചു, എന്താ കാര്യം?
ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങാനുള്ള എല്ലാ ജോലികളും പൂര്‍ത്തിയാക്കിയിരുന്നു. കഥയും തിരക്കഥയും പൂര്‍ത്തിയാക്കി പേപ്പര്‍ വര്‍ക്കും കംപ്ലീറ്റ് ചെയ്തു.

ഫഹദ് ഫാസില്‍ - സിദ്ധിഖ് ചിത്രം ഉപേക്ഷിച്ചു, എന്താ കാര്യം?
പെട്ടന്നാണ് ചിത്രം ഉപേക്ഷിക്കുന്നതായി വാര്‍ത്തകള്‍ വന്നത്. ഇനി ഈ പ്രൊജക്ട് നടക്കില്ലെന്നും കേള്‍ക്കുന്നു. കാരണം വ്യക്തമാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

ഫഹദ് ഫാസില്‍ - സിദ്ധിഖ് ചിത്രം ഉപേക്ഷിച്ചു, എന്താ കാര്യം?
ഇപ്പോള്‍ വെള്ളിത്തിരയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത് ഭാര്യ നസ്‌റിയയ്‌ക്കൊപ്പം യൂറോപില്‍ അവധി ആഘോഷിക്കുകയാണ് ഫഹദ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് ഫഹദ് അവധിയെടുത്തത്. തിരുച്ചുവന്നാല്‍ ജോഷിയുടെ സിംഗളില്‍ അഭിനയിക്കും

ഫഹദ് ഫാസില്‍ - സിദ്ധിഖ് ചിത്രം ഉപേക്ഷിച്ചു, എന്താ കാര്യം?
വീണ്ടും ലാലിനൊപ്പം കൈകോര്‍ത്ത് കിങ് ലയര്‍ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് സിദ്ധിഖ്. ദിലീപ് നായകനായെത്തുന്ന ചിത്രത്തില്‍ മഡോണ സെബാസ്റ്റിയനാണ് നായിക

Click it and Unblock the Notifications