»   » ഹിറ്റ്‌ലര്‍ മാധവന്‍ക്കുട്ടി പാന്റിട്ട് മുടി സൈഡിലേക്ക് ചീവിയാല്‍ മതി,മമ്മൂട്ടി വാശി പിടിച്ചതെന്തിന്?

ഹിറ്റ്‌ലര്‍ മാധവന്‍ക്കുട്ടി പാന്റിട്ട് മുടി സൈഡിലേക്ക് ചീവിയാല്‍ മതി,മമ്മൂട്ടി വാശി പിടിച്ചതെന്തിന്?

By: Sanviya
Subscribe to Filmibeat Malayalam

മുണ്ടും, തേച്ച് മിനുക്കിയ ഷര്‍ട്ടുമിട്ട് തല മുകളിലേക്ക് ചീവി ഒരു നാടന്‍ സ്റ്റൈല്‍. 1996ല്‍ സിദ്ദിഖ്-ലാല്‍ ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി എന്ന ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്. എന്നാല്‍ ഹിറ്റ്‌ലര്‍ മാധവന്‍ക്കുട്ടി എന്ന കഥാപാത്രം പാന്റിട്ട് മുടി സൈഡിലേക്ക് ചീവിയായിരുന്നെങ്കിലോ, അതേ അങ്ങനെയും സംഭവിക്കുമായിരുന്നു. കാരണം ചിത്രത്തില്‍ പാന്റ് ഇടുകയുള്ളുവെന്ന് പറഞ്ഞ് മമ്മൂട്ടി കുറെ വാശി പിടിച്ചിരുന്നുവത്രേ.

എന്നാല്‍ മമ്മൂട്ടി വാശി പിടിച്ചതോട് കൂടി ഹിറ്റ്‌ലര്‍ മാധവന്‍ക്കുട്ടി ഒരു നാടനായിരിക്കണമെന്ന് ലാലും പറഞ്ഞു. അതോട് കൂടി സെറ്റില്‍ ചെറിയ വഴക്കിനിടയായി. എന്റെ ഇഷ്ടത്തിന് തല ചീവാനും വസ്ത്രം ധരിക്കാനും പറ്റില്ലെങ്കിലും മറ്റാരെയങ്കിലും കൊണ്ട് അഭിനയിപ്പിച്ചോളൂ..എന്ന് മമ്മൂട്ടി പറഞ്ഞു. മനോരമയിലെ നേരെ ചൊവ്വെ എന്ന പ്രോഗ്രാമിലാണ് ലാല്‍ പഴയ ചിത്രം ഹിറ്റ്‌ലറിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. പിന്നീട് സംഭവിച്ചത് തുടര്‍ന്ന് വായിക്കൂ...

ഹിറ്റ്‌ലര്‍ മാധവന്‍ക്കുട്ടി പാന്റിട്ട് മുടി സൈഡിലേക്ക് ചീവിയാല്‍ മതി, മമ്മൂട്ടി വാശി പിടിച്ചത് എന്തിന്?

മറ്റ് ഭാഷകളിലേക്ക് ചിത്രം ഡബ് ചെയ്യാന്‍ വേണ്ടിയാണ് മാധവന്‍ക്കുട്ടി എന്ന കഥാപാത്രം പാന്റിട്ടാല്‍ മതിയെന്ന് പറയുന്നത്.

ഹിറ്റ്‌ലര്‍ മാധവന്‍ക്കുട്ടി പാന്റിട്ട് മുടി സൈഡിലേക്ക് ചീവിയാല്‍ മതി, മമ്മൂട്ടി വാശി പിടിച്ചത് എന്തിന്?

മാധവന്‍ക്കുട്ടി എന്ന കഥാപാത്രത്തെ കുറിച്ച് സെറ്റില്‍ വഴക്കായപ്പോള്‍ മറ്റാരെയെങ്കിലും വച്ച് നിങ്ങള്‍ അഭിനയിപ്പിച്ചോളാനും മമ്മൂട്ടി പറഞ്ഞു.

ഹിറ്റ്‌ലര്‍ മാധവന്‍ക്കുട്ടി പാന്റിട്ട് മുടി സൈഡിലേക്ക് ചീവിയാല്‍ മതി, മമ്മൂട്ടി വാശി പിടിച്ചത് എന്തിന്?

ഷൂട്ടിങിന് സമയമായപ്പോള്‍ മമ്മൂട്ടി മേക്കപ്പ്മാനെ വിളിച്ച് തല മുകളിലേക്ക് ചീവാന്‍ ആവശ്യപ്പെടുകയായിരുന്നു. ലാല്‍ പറഞ്ഞു.

ഹിറ്റ്‌ലര്‍ മാധവന്‍ക്കുട്ടി പാന്റിട്ട് മുടി സൈഡിലേക്ക് ചീവിയാല്‍ മതി, മമ്മൂട്ടി വാശി പിടിച്ചത് എന്തിന്?

പക്ഷേ അതെല്ലാം കഴിഞ്ഞ് നിനക്ക് സമാധനമായില്ലേ എന്നും ചോദിക്കും. ഇതാണ് മമ്മൂക്ക ആദ്യം കയ്ക്കും പിന്നീട് മധുരിക്കും.

English summary
Siddique,lal about Mammootty.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam