സിദ്ദിഖ് - ലാല്‍ പറയുന്നു, ദിലീപ് നുണകളുടെ രാജാവ്!
മലയാളത്തില്‍ നല്ല സിനിമകള്‍ ആഗ്രഹിച്ചവര്‍ക്ക് വേണ്ടിയാണ് ആ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നത്. സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ട്. ഇടക്കാലത്തൊരിക്കല്‍ ഈ കൂട്ടുകെട്ട് തെറ്റിപിരിഞ്ഞെന്നും, ഇനി ഒന്നിക്കില്ലെന്നും കേട്ടപ്പോള്‍ മലയാളി സിനിമാസ്വാദകര്‍ നടുങ്ങി. പക്ഷെ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒന്നിയ്ക്കുന്നു.
'കിങ് ലയര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍. അധികം വൈകാതെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. പേര് സൂചിപ്പിയ്ക്കുന്നതുപോലെ നുണകളുടെ രാജാവായാണ് ചിത്രത്തില്‍ ദിലീപെച്ചുന്നത്.

സിദ്ദിഖ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാല്‍ ആയിരിക്കും. ദിലീപിനൊപ്പം ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ലാല്‍ ആദ്യമായാണ് ദിലീപിനെ സംവിധാനം ചെയ്യുന്നത്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞപ്പോള്‍, സിദ്ദിഖ് ദിലീപിനെ വച്ചെടുത്ത 'ബോര്‍ഡി ഗാര്‍ഡ്' എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.
ദോഹയാണ് കിങ് ലയറിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന് വേണ്ടി ദോഹയില്‍ ലൊക്കേഷന്‍ കാണുന്നതിനായി താനും ലാലും അങ്ങോട്ട് പോകുകയാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവായ ഔസേപ്പച്ചന്‍ വാഴക്കുഴി പറഞ്ഞു. ചിത്രത്തിലെ നായികമാരെയോ മറ്റ് കഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല. അടുത്ത വര്‍ഷ കിങ് ലയര്‍ തിയേറ്ററിലെത്തും.


Click it and Unblock the Notifications