സിദ്ദിഖും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത്
സിദ്ദിഖും ലാലും ഒന്നിച്ചപ്പോഴൊക്കെ മലാളത്തില്‍ എന്തെങ്കിലുമൊക്കെ എന്നും സംഭവിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ്, ഗോഡ്‌സ് ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ അങ്ങനെ എത്ര എത്ര നല്ല ചിത്രങ്ങള്‍. പക്ഷെ ഇടക്കാലത്ത് ഇരുവരും പിരിയുന്നു എന്ന വാര്‍ത്ത മലയാളി പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. ഇനി ഒന്നിക്കുമോ എന്ന് പോലും ഒരവസരത്തില്‍ ചിന്തിച്ചുപോയി.
പക്ഷെ വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല എന്ന് പറയുന്നതുപോലെയാണ് കാര്യങ്ങള്‍. അടുത്ത ഒരു ഹിറ്റിനായി ഇരുവരും വീണ്ടും ഒന്നിക്കുന്നു. ദിലീപാണ് ചിത്രത്തിലെ നായകന്‍ 'കിങ് ലയര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ണമായും ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നത്. സിദ്ദിഖും ലാലും ഇതിന് മുമ്പ് ഒന്നിച്ചപ്പോള്‍ മലാളത്തില്‍ എന്തൊക്കെ സംഭവിച്ചു എന്ന് ഒന്ന് നോക്കൂ.

സിദ്ദിഖും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത്
പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് ജനിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, റഹ്മാന്‍, ലിസി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിദ്ദിഖും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത്
മലയാളത്തിലെ എക്കാലത്തെയും ഹാസ്യചിത്രം. മോഹന്‍ലാലും ശ്രീനിവാസനും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചെങ്കില്‍ അതിന് പിന്നിലെ എഴുത്ത് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലെ തിരക്കഥ തന്നെയാണ്. ഇതും സത്യന്‍ അന്തിക്കാട് തന്നെയാണ് സംവിധാനം ചെയ്തത്

സിദ്ദിഖും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത്
റാജി റാവും സ്പീക്കിങിലൂടെ സിദ്ദിഖും ലാലും സംവിധാനത്തിലേക്ക് കടന്നു. ഇന്നും മലയാളിള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന ചിത്രം. ഇന്നസെന്റും മുകേഷും സായിക്കുമാറും വിജയരാഘവനുമൊക്കെ തകര്‍ത്താടിയ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടാണ്

സിദ്ദിഖും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത്
ചിരിയുടെ മാലപ്പടക്കത്തിന് തീക്കൊളുത്തിക്കൊണ്ടാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഇന്‍ ഹരിഹര്‍ നഗര്‍ എത്തിയത്. സിദ്ദി, മുകേഷ്, അശോകന്‍, ജഗദീഷ് തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ഒരു അതിഥി താരമായി സുരേഷ് ഗോപിയും എത്തി. ഇതിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ലാല്‍ തനിച്ചാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

സിദ്ദിഖും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത്
സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു മെഗാഹിറ്റ്. എന്‍എന്‍ പിള്ള, മുകേഷ്, തിലകന്‍, സിദ്ദിഖ്, ജഗദീഷ്, ഫിലോമിന എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം. പിന്നീട് ബോളിവുഡിലേക്കും റീമേക്ക് ചെയ്യുകയുണ്ടായി.

സിദ്ദിഖും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത്
സിദ്ദിഖ് ലാല്‍ എത്ര ഗൗരവത്തോടെ ചിത്രമെടുത്താലും ഹാസ്യത്തിന് അതിലൊട്ടും കുറവുണ്ടാകില്ല എന്നതാണ് ഏറ്റവും പ്രധാനം. ഇന്നസെന്റും മോഹന്‍ലാലും ആടിത്തകര്‍ത്ത വിയത്‌നാം കോളനിയും അത്തരത്തിലൊന്നായിരുന്നു. നെടുമുടി വേണു, കനക, കെപിഎസി ലളിത തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തി

സിദ്ദിഖും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത്
മലയാളികള്‍ മറന്നു തുടങ്ങുകയായിരുന്ന വിനീതിന് ശക്തമായ കഥാപാത്രത്തെ നല്‍കി തിരിച്ചുകൊണ്ടുവരികയായിരുന്നു കാബൂലിവാല എന്ന ചിത്രത്തിലുടെ സിദ്ദിഖും ലാലും. ജഗതിയുടെയും ഇന്നസെന്റിനെയും കന്നാസും കടലാസും എന്ന വേഷവും ചിത്രത്തില്‍ ശ്രദ്ധേയമാണ്.

സിദ്ദിഖും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത്
കുടുംബ ചിത്രങ്ങളും നല്ലരീതിയില്‍ പ്രേക്ഷകരിലെത്തിച്ചിരുന്നു സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട്. പോള്‍സണ്‍ സംവിധാനം ചെയ്ത മക്കള്‍ മാഹാത്മ്യം എന്ന ചിത്രത്തിന് സിദ്ദിഖും ലാലും തിരക്കഥയെഴുതുകയായിരുന്നു. ഇന്നസെന്റും, ജഗദീഷും മുകേഷും മുഖ്യവേഷത്തിലെത്തി.

സിദ്ദിഖും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത്
റാംജി റാവു സ്പീകിങിന്റെ രണ്ടാം ഭാഗമായിരുന്നു മന്നാര്‍ മത്തായി സ്പീകിങ്. പക്ഷെ ഈ ചിത്രത്തിന് സിദ്ദിഖും ലാലും തിരക്കഥയെഴുതുകയായിരുന്നു. മണി സി കപ്പനാണ് സംവിധാനം ചെയ്തത്.

സിദ്ദിഖും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത്
ഹിറ്റ്‌ലര്‍ സംവിധാനം ചെയ്തത് സിദ്ദിഖാണ്. ലാല്‍ ചിത്രം നിര്‍മിക്കുകയാണ് ഉണ്ടായത്. പക്ഷെ എങ്ങനെയായാലും ഹിറ്റ്‌ലറും ഒരു സിദ്ദിഖ് ലാല്‍ ചിത്രമാണ് എന്നതില്‍ സന്ദേഹമില്ല. മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായി ഹിറ്റ്‌ലര്‍ എന്നുമുണ്ടാകും.

സിദ്ദിഖും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത്
സിദ്ദിഖും ലാലും ഏറ്റവും ഒടുവില്‍ ഒന്നിച്ചത് ഫ്രണ്ട്‌സിന് വേണ്ടിയാണ്. പിന്നീട് ആ ഫ്രണ്ട്‌സ് പിരിഞ്ഞു. മുകേഷും, ജയറാമും, ശ്രീനിവാസനും മീനയും കതര്‍ത്തഭിനയിച്ചു. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ വിജയ് യും സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications