സിദ്ദിഖും ലാലും വീണ്ടും ഒന്നിച്ചെത്തുന്നു

By Lakshmi

സിദ്ദിഖ്-ലാല്‍ സംവിധായക കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രങ്ങള്‍ പരത്തിയ ചിരി ഇന്നും കേരളത്തിലെ പ്രേക്ഷകമനസുകളില്‍ അടങ്ങിയിട്ടില്ല. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ അഞ്ചു മാലയാളചിത്രങ്ങള്‍ എപ്പോള്‍ കണ്ടാലും അക്കാലത്തോട് യോജിച്ച് നില്‍ക്കുന്നവയും പുതുമനഷ്ടപ്പെടാത്തവയുമാണ്. ഈ കൂട്ടുകെട്ട് പിരിഞ്ഞപ്പോള്‍ വിഷമിച്ച ആരാധകര്‍ കുറച്ചൊന്നുമല്ല ഉള്ളത്. പിന്നീട് പലവട്ടം ഇവര്‍ വീണ്ടും ഒന്നിയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും ഒന്നും നടന്നില്ല. എന്നാല്‍ ഇപ്പോള്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ ആരാധകര്‍ക്ക് സന്തോഷത്തിനുള്ള വക വന്നിരിക്കുകയാണ്.

ഇവര്‍ രണ്ടുപേരും വീണ്ടും ഒന്നിയ്ക്കുന്നു. അതും ഒരു തകര്‍പ്പന്‍ കോമഡി ചിത്രത്തിന് വേണ്ടി. മലയാളത്തിലെ പ്രശസ്ത നിര്‍മ്മാതാക്കളായ സ്വര്‍ഗചിത്ര നിര്‍മാണരംഗത്തേയ്ക്ക് തിരിച്ചുവരുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Siddique-Lal team again

റാംജിറാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാംകോളനി, കാബൂളിവാല എന്നീ ചിത്രങ്ങളായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ മലയാളത്തിന് ലഭിച്ചത്. ഇവയെല്ലാം സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു. പിന്നീട് രണ്ടുപേരും പിരിയുകയും അതാത് മേഖലകളില്‍ കഴിവ് തെളിയിക്കുകയും ചെയ്തു. ലാല്‍ നടനും നിര്‍മ്മാതാവും സംവിധായകുമായി പേരെടുത്തപ്പോള്‍ സിദ്ദിഖ് തന്റെ സംവിധാന വൈദഗ്ധ്യം ബോളിവുഡ് വരെ കൊണ്ടെത്തിച്ചു. എന്തായാലും രണ്ടുപേരും വീണ്ടുമൊന്നിയ്ക്കുന്ന ചിത്രം മലയാളത്തിന് മികച്ചൊരു ഹാസ്യവിരുന്ന് തന്നെ സമ്മാനിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X