»   » ഫഹദ് ഫാസില്‍ അപമാനിച്ചു; സിദ്ധിഖ് - ലാല്‍ ഫഹദിനെ നായകനാക്കുന്ന ചിത്രം ഉപേക്ഷിച്ചു!!

ഫഹദ് ഫാസില്‍ അപമാനിച്ചു; സിദ്ധിഖ് - ലാല്‍ ഫഹദിനെ നായകനാക്കുന്ന ചിത്രം ഉപേക്ഷിച്ചു!!

Posted By: Rohini
Subscribe to Filmibeat Malayalam

നീണ്ട വര്‍ശഷത്തെ ഇടവേളയ്ക്ക് ശേഷം സിദ്ധിഖും ലാലും ഒന്നിച്ച കിങ് ലയര്‍ എന്ന ചിത്രം തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശഷനം തുടരുകയാണ്. ആ വിജയത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ധിഖ് - ലാല്‍ തങ്ങള്‍ക്ക് ഒരു യുവ നടനില്‍ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ചും പറഞ്ഞു.

വെറും ഒരു യുവ നടന്‍ എന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല, തങ്ങളുടെ ഗുരുവായ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍!! അപ്രതീക്ഷിതമായ അനുഭവമാണ് ഫഹദില്‍ നിന്നുണ്ടായതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞു. ഫഹദിനെ കുറിച്ചുള്ള ചോദ്യത്തിന് മൗനമായിരുന്നു ലാലിന്റെ മറുപടി. നോക്കാം എന്താണെന്ന്

ഫഹദ് ഫാസില്‍ അപമാനിച്ചു; സിദ്ധിഖ് - ലാല്‍ ഫഹദിനെ നായകനാക്കുന്ന ചിത്രം ഉപേക്ഷിച്ചു!!

ഒരു വര്‍ഷം മുമ്പ് ഒരു സിനിമയുടെ കഥയുമായി സിദ്ധിഖ് ഫഹദിനെ സമീപിച്ചിരുന്നുവത്രെ. എന്നാല്‍ നടന്റെ പെരുമാറ്റം തന്നെ നിരാശപ്പെടുത്തി എന്ന് അദ്ദേഹം പറയുന്നു.

ഫഹദ് ഫാസില്‍ അപമാനിച്ചു; സിദ്ധിഖ് - ലാല്‍ ഫഹദിനെ നായകനാക്കുന്ന ചിത്രം ഉപേക്ഷിച്ചു!!

സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നോ ഇല്ല എന്നോ ഫഹദ് പറഞ്ഞില്ലത്രെ. ഒരു വര്‍ഷം കഴിഞ്ഞാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഫഹദിന് താത്പര്യമില്ല എന്ന് സിദ്ധിഖ് അറിയുന്നത്.

ഫഹദ് ഫാസില്‍ അപമാനിച്ചു; സിദ്ധിഖ് - ലാല്‍ ഫഹദിനെ നായകനാക്കുന്ന ചിത്രം ഉപേക്ഷിച്ചു!!

ഫഹദിന്റെ പെരുമാറ്റം നിരാശപ്പെടുത്തിയെന്നും, പിന്നീട് ആ സിനിമ ഉപേക്ഷിച്ചു എന്നും സിദ്ധിഖ് പറഞ്ഞു. ഫഹദിനോട് ദേഷ്യമില്ല, പക്ഷെ തനിക്ക് ധൈര്യം നല്‍കുന്ന അഭിനേതാക്കള്‍ക്കൊപ്പം മാത്രമേ സിനിമ ചെയ്യുള്ളൂ എന്നദ്ദേഹം പറഞ്ഞു.

ഫഹദ് ഫാസില്‍ അപമാനിച്ചു; സിദ്ധിഖ് - ലാല്‍ ഫഹദിനെ നായകനാക്കുന്ന ചിത്രം ഉപേക്ഷിച്ചു!!

ടൂര്‍ണമെന്റിന് ശേഷം ഇനി എപ്പോഴാണ് ഫഹദിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന് ചോദിച്ചപ്പോള്‍ ലാല്‍ മൗനം പാലിച്ചു. ഒരക്ഷരം നടനെ കുറിച്ച് മിണ്ടിയില്ല.

English summary
Siddique-Lal, the senior director duo was rumoured to be sharing cold vibes with Fahadh Faasil. In the recent King Liar special TV show, the duo openly expressed their displeasure about Fahadh.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam