സിദ്ദിഖ്-ലാല്‍ തിരക്കഥകള്‍ പ്രസിദ്ധീകരിക്കുന്നു
ഒരുകാലത്ത് മലയാളത്തിന് ഏറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. സിദ്ദിഖും ലാലും തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനിടെ രണ്ടുപേരുടെയും ചിത്രങ്ങളുടെ തിരക്കഥ പ്രസിദ്ധീകരിക്കാന്‍ പോകുന്നുമുണ്ട്.
രണ്ടുപേര്‍ക്കും സമയമില്ലാത്തതും തിരക്കഥകള്‍ പൂര്‍ണരൂപത്തില്‍ കയ്യിലില്ലാത്തതമെല്ലാം കാരണമാണ് പ്രസിദ്ധീകരണം വൈകിതയതെന്ന് ലാലും സിദ്ധിഖും പറയുന്നു. പരസ്പരം ചര്‍ച്ച ചെയ്യുക, ഒരാള്‍ എഴുതുക, പിന്നീട് അതിന്മേല്‍ ചര്‍ച്ച നടത്തി മാറ്റം വരുത്തണമെങ്കില്‍ വരുത്തുക ഈ രീതിയിലായിരുന്നു തങ്ങളുടെ തിരക്കഥയെഴുത്തെന്നും അതിനാല്‍ എഴുതിയതാരാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും രണ്ടുപേരും പറയുന്നു.

രണ്ടുപേരും വീണ്ടുമൊന്നിയ്ക്കുന്നൊരു ചിത്രം അധികം വൈകാതെ ഒരുങ്ങുമെന്ന് രണ്ടുപേരും പറയുന്നു. ഒരാള്‍ എഴുതുകയും ഒരാള്‍ സംവിധാനനം ചെയ്യുകയുമാകാം. അതല്ലെങ്കില്‍ ഒരാള്‍ എഴുതി രണ്ടുപേരും ചേര്‍ന്ന് സംവിധാനം ചെയ്യുകയുമാകാം. ഇക്കാര്യത്തിലൊന്നും തീരുമാനമായിട്ടില്ലെന്ന് ലാലും സിദ്ദിഖും പറയുന്നു. സിദ്ദിഖിന്റെ പുതിയ ചിത്രങ്ങള്‍ മമ്മൂട്ടി നായകനാകുന്ന ചിത്രവും മറ്റൊരു ഹിന്ദി ചിത്രവുമാണ്.
ലാലിന്റേതാകട്ടെ മകന്‍ ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹായ് അയാം ടോണി ജൂലൈ 28ന് റിലീസ് ചെയ്യുകയാണ്. മറ്റൊരു ചിത്രം അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകമാണ്. അത് കഴിഞ്ഞ് രണ്ട് തമിഴ് ചിത്രങ്ങളിലും പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലും ലാല്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications